??????????? ??????????? ??????????????

യൂറോപ്പ ഫൈനല്‍ ഇന്ന്

ബേസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): യൂറോപ്പ ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍-സെവിയ്യ പോരാട്ടം ബുധനാഴ്ച. ബേസലിലെ സെന്‍റ് ജേക്കബ് സ്റ്റേഡിയത്തിലാണ് യൂറോപ്പിലെ പ്രമുഖര്‍ കിരീടപോരാട്ടത്തിനായി ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം. നിലവിലെ ജേതാക്കളായ സ്പാനിഷ് ക്ളബ് സെവിയ്യ തുടര്‍ച്ചയായ മൂന്നാം കിരീടനേട്ടത്തിന് കച്ചകെട്ടുമ്പോള്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തിന്‍െറ നിരാശ മായിക്കാനാണ് ലിവര്‍പൂള്‍ ശ്രമം.

കിരീടം നേടുന്നവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാനാവുമെന്നതിനാല്‍ മത്സരം കടുക്കും. ലീഗില്‍ ഇക്കുറി എട്ടാമതായാണ് ലിവര്‍പൂള്‍ പോരാട്ടം അവസാനിപ്പിച്ചത്. യൂറോപ്പ ലീഗിലെ റയല്‍ മഡ്രിഡാണ് സെവിയ്യ. നാലു തവണയാണ് സെവിയ്യ കിരീടമുയര്‍ത്തിയത്. 2006, 2007 വര്‍ഷങ്ങളില്‍ കപ്പുയര്‍ത്തിയപ്പോള്‍ 2014 മുതല്‍ യൂറോപ്പ ലീഗില്‍ സെവിയ്യയുടെ അപ്രമാദിത്വം നഷ്ടപ്പെട്ടിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.