പ്രീമിയര്‍ ലീഗിൽ സിറ്റിക്ക് സമനില; ചാമ്പ്യന്‍സ് ലീഗ് യോഗ്യത ജയത്തോടെ ആഴ്സനല്‍ രണ്ടാമത്

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്‍െറ അവസാന ലാപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വാന്‍സി സിറ്റി സമനിലയില്‍ തളച്ചപ്പോള്‍ ആഴ്സനല്‍ 4-0ത്തിന് ആസ്റ്റന്‍ വില്ലയെ തോല്‍പിച്ച് പോയന്‍റ് പട്ടികയില്‍ രണ്ടാമതത്തെി. ഒലിവര്‍ ജിറൗഡിന്‍െറ ഹാട്രിക്കാണ് ഗണ്ണേഴ്സിന് തുണയായത്. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി 1-1ന് ചെല്‍സിയുമായി സമനിലപിടിച്ചപ്പോള്‍ ന്യൂകാസില്‍ യുനൈറ്റഡ് 5-1ന് ടോട്ടന്‍ ഹാമിനെ അട്ടിമറിച്ചു. തോല്‍വിയോടെ ടോട്ടന്‍ഹാമിന്‍െറ മൂന്നാം കുതിപ്പ് മൂന്നാംസ്ഥാനത്ത് അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിനെ വെസ്റ്റ്ബ്രോംവിച് സമനിലയില്‍ തളച്ചു (1-1). മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ബേണ്‍സ്മൗത് മത്സരം സുരക്ഷാഭീഷണിമൂലം മാറ്റിവെച്ചിരുന്നു. സ്വാന്‍സി സിറ്റിക്കെതിരെ തോല്‍ക്കാതിരുന്നാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.  അഞ്ചാം മിനിറ്റില്‍ നൈജീരിയന്‍ സ്ട്രൈക്കര്‍ കെലേച്ചി ഇങാനെച്ചോയുടെ ഗോളില്‍ മുന്നിലത്തെിയ സിറ്റിയെ ഒന്നാം പകുതിയുടെ അധിക സമയത്തെ ഗോളിലൂടെ സ്വാന്‍സി തളക്കുകയായിരുന്നു. ആന്‍ഡ്രൂ അയുവാണ് സ്കോര്‍ ചെയ്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ മുടങ്ങിയ മത്സരം വീണ്ടും നടത്തി, യുനൈറ്റഡ് വിജയിച്ചാല്‍ ഇരു ടീമുകള്‍ക്കും തുല്യ പോയന്‍റ് ലഭിക്കും. ഗോള്‍ ശരാശരിയിയിലാണ് സിറ്റിക്ക് യോഗ്യത ലഭിക്കുക.   മറ്റു മത്സരഫലങ്ങള്‍: എവര്‍ട്ടന്‍ 3-0 നോര്‍വിച് സിറ്റി, സതാംപ്ടണ്‍ 4-1 ക്രിസ്റ്റല്‍ പാലസ്, സ്റ്റോക് സിറ്റി 2-1 വെസ്റ്റ്ഹാം യുനൈറ്റഡ്, വാറ്റ്ഫോഡ് 2-2 സണ്ടര്‍ലന്‍ഡ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.