യൂത്ത് കപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം

പനാജി: അണ്ടര്‍-17 ലോകകപ്പിനു മുന്നോടിയായി ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നടത്തുന്ന അണ്ടര്‍-17 യൂത്ത് കപ്പിന് ഞായറാഴ്ച തുടക്കം. ആദ്യ മത്സരത്തില്‍ കരുത്തരായ യു.എസ്.എ താന്‍സനിയയെ നേരിടും. വൈകീട്ട് നാലിനാണ് മത്സരം. രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ മലേഷ്യയെ നേരിടും. ദക്ഷിണ കൊറിയയാണ് ടൂര്‍ണമെന്‍റിലെ ഇതര ടീം. ആദ്യമായാണ് ഇന്ത്യയില്‍ അന്താരാഷ്ട്ര ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്‍റിന് തുടക്കംകുറിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിനും സെപ്റ്റംബറില്‍ നടക്കുന്ന എ.എഫ്.സി അണ്ടര്‍-16 ടൂര്‍ണമെന്‍റിനും സജ്ജമാകുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു മുന്നോടിയായാണ് യൂത്ത് കപ്പ്. ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് ഈ ടൂര്‍ണമെന്‍റ് വലിയ ഗുണം ചെയ്യും -ഇന്ത്യന്‍ യൂത്ത് ടീം കോച്ച് നിക്കോളായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ താന്‍സനിയയെയും മലേഷ്യ ദക്ഷിണ കൊറിയയെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.