??????? ???????????? ?????????????????? ????????????? ????????? ??? ????????? ??????????? ???????? ????????????? ?????????

വീണ്ടും തോറ്റു; യുനൈറ്റഡിന് തിരിച്ചടി

ലണ്ടന്‍: വെള്ളക്കുപ്പിയും ബിയറും പാഴ്വസ്തുക്കളും എറിഞ്ഞ് ആതിഥേയര്‍ സ്വീകരിച്ചപോലെ തന്നെയായി അപ്ടന്‍ പാര്‍ക്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ വിധി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ഇടം നേടി അടുത്ത സീസണ്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കണമെങ്കില്‍ ഭാഗ്യം മാത്രം യുനൈറ്റഡിന് അനുകൂലമായാല്‍ പോര, അദ്ഭുതങ്ങളും സംഭവിക്കണം. ലീഗിലെ 37ാം അങ്കത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനോട് 3-2ന് തോല്‍വി വഴങ്ങിയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങളും മങ്ങി. ആന്‍റണി മാര്‍ഷലിന്‍െറ ഇരട്ട ഗോളില്‍ ലീഡ് നേടിയെങ്കിലും അവസാന പതിനഞ്ച് മിനിറ്റിനുള്ളില്‍ പിറന്ന രണ്ട് ഹെഡര്‍ ഗോളിലൂടെ വെസ്റ്റ് ഹാം, യുനൈറ്റഡിനെ നാലിനു പുറത്താക്കി.

37 കളിയില്‍ 63 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് യുനൈറ്റഡ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 63 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തും. അവസാന അങ്കത്തില്‍ യുനൈറ്റഡ് ബേണ്‍ മൗതിനെതിരെ ജയിക്കുകയും സിറ്റി, സ്വാന്‍സിയോട് തോല്‍ക്കുകയും ചെയ്താലേ യുനൈറ്റഡിന് സാധ്യതയുള്ളൂ. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി (80), ടോട്ടന്‍ഹാം (70), ആഴ്സനല്‍ (68) എന്നിവരാണ് ആദ്യ മൂന്നിലുള്ളവര്‍.

പത്താം മിനിറ്റില്‍ ഡിയാഫ്ര സാഖോ വെസ്റ്റ്ഹാമിനെ മുന്നിലത്തെിച്ചു. രണ്ടാം പകുതിയിലാണ് (51,72) മാര്‍ഷല്‍ വലകുലുക്കിയത്. പക്ഷേ, 76ാം മിനിറ്റില്‍ മൈക്കല്‍ അന്‍േറാണിയോയും 80ാം മിനിറ്റില്‍ വിന്‍സ്റ്റന്‍ റീഡും നേടിയ ഗോളുകള്‍ ചെമ്പടയുടെ കഥകഴിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.