ലണ്ടന്‍: ഇംഗ്ളീഷ് ചാമ്പ്യന്‍ ക്ളബ് ലെസ്റ്റര്‍ സിറ്റിയുടെ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അല്‍ജീരിയ പ്ളേമേക്കര്‍ റിയാദ് മെഹ്റസിന്. സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനവുമായി ലെസ്റ്ററിനെ ലീഗ് കിരീടത്തിലേക്ക് നയിച്ച മികവിനുള്ള അംഗീകാരം കൂടിയായി നേട്ടം. 17 ഗോളും 11 അസിസ്റ്റുമായാണ് മെഹ്റസ് കളംനിറഞ്ഞത്.
ഗോളടിയില്‍ മുമ്പിലുള്ള ജാമി വാര്‍ഡിയെയും ഫ്രഞ്ച് മധ്യനിര താരം എന്‍ഗോളോ കാന്‍െറയെയും പിന്തള്ളിയാണ് മെഹ്റസ് ആരാധകരുടെ കൂടി വോട്ടിന്‍െറ അടിസ്ഥാനത്തില്‍ മികച്ച താരമായത്. സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്ളെയേഴ്സ് അസോസിയേഷന്‍ പുരസ്കാരവും മെഹ്റസിനായിരുന്നു.
അതേസമയം, മികച്ച കളിക്കാരനുള്ള സഹതാരങ്ങളുടെ അവാര്‍ഡ് എന്‍ഗോലോ കാന്‍െറ സ്വന്തമാക്കി. സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാര്‍ഡ് ജാമി വാര്‍ഡി സ്വന്തമാക്കി.
മികച്ച യുവതാരം: മിഡ്ഫീല്‍ഡര്‍ ജെഫ്രി ഷ്ലൂപ്.
മികച്ച മത്സരം: മാഞ്ചസ്റ്റര്‍ സിറ്റി 1 -ലെസ്റ്റര്‍ 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.