വാര്‍ഡി ഗോളടിച്ചാൽ റിക്ടര്‍ സ്കെയിലില്‍ കുഞ്ഞു ഭൂമികുലുക്കം

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച ലെസ്റ്റര്‍ സിറ്റിയുടെ അവസാന മത്സരം നടന്നത് ശനിയാഴ്ച സ്വന്തം മൈതാനമായ കിങ്പവര്‍ സ്റ്റേഡിയത്തിലായിരുന്നു. എവര്‍ട്ടനെതിരെ രണ്ടു ഗോള്‍ നേടി സൂപ്പര്‍ താരം ജാമി വാര്‍ഡി അന്നും ഹീറോയായി. നിയോഗമെന്നു പറയട്ടെ, വാര്‍ഡി രണ്ടു തവണ ഗോള്‍ നേടിയപ്പോഴും റിക്ടര്‍ സ്കെയിലില്‍ 0.4  കുഞ്ഞു ഭൂമികുലുക്കം രേഖപ്പെടുത്തി. ലെസ്റ്ററിന്‍െറ ചരിത്രം സൃഷ്ടിച്ച കുതിപ്പിന് കടിഞ്ഞാണ്‍ പിടിച്ച വാര്‍ഡിയുടെ പേരിലാണ് ലെസ്റ്റര്‍ ആരാധകര്‍ ഊ ഭൂമികുലുക്കത്തെ പേരിട്ടു വിളിക്കുന്നത്; വാര്‍ഡിക്വെ്.

വാര്‍ഡിക്വെ് ആരാധകരെ പെട്ടെന്ന് ഉത്തേജിപ്പിച്ചുവെന്നാണ് ആരാധകരുടെയും ഗവേഷകരുടെയും ഭാഷ്യം. ആരാധകരുടെ ആര്‍പ്പുവിളികളാണ് ഭൂമി തരിക്കുന്നതിന് കാരണമാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ലീഗിന്‍െറ അവസാനത്തോടെ ആരാധകര്‍ ലെസ്റ്ററിന് പിന്തുണയുമായി രംഗത്തത്തെിയിരുന്നു. ലെസ്റ്ററിന്‍െറ മുന്‍ മത്സരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, പ്രത്യേകിച്ച് ടീം ഗോള്‍ നേടിയ മത്സരങ്ങള്‍, വാര്‍ഡിയുടെ കാരണത്താല്‍ ഭൗമതരംഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശനിയാഴ്ച കിങ്പവര്‍ സ്റ്റേഡിയം തരിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം വാര്‍ഡിക്വെ് തന്നെയാണ് -റിസര്‍ച് ടീം അംഗം റിച്ചാര്‍ഡ് ഹോയ്ല്‍ പറയുന്നു. ശനിയാഴ്ച കിങ്പവര്‍ സ്റ്റേഡിയത്തില്‍ രേഖപ്പെടുത്തിയത് ഇതുവരെ കൂടിയ അളവാണ്.
ഫെബ്രുവരിയില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ അവസാന മിനിറ്റില്‍ ലിയനാര്‍ഡോ ഉല്ളോവ ഗോള്‍ നേടിയപ്പോള്‍ റിക്ടര്‍ സ്കെയിലില്‍ 0.3 രേഖപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂകമ്പമാപിനികള്‍ സ്ഥാപിച്ചിരുന്നത്. ലെസ്റ്റര്‍ സിറ്റിയുടെ കളി നടക്കുന്ന സ്റ്റേഡിയത്തിന്‍െറ 500 മീറ്റര്‍ ചുറ്റളവിലായിരുന്നു മാപിനിയുടെ പരിധി. സംഭവം,അദ്ഭുതമായിട്ടാണ് ഗവേഷകര്‍ക്ക് തോന്നിയതെന്ന് ഭൗമശാസ്ത്രജ്ഞന്‍ പോള്‍ ഡെന്‍റണ്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.