bernado ribiero

ബ്രസീലിയന്‍ താരം കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

റിയോഡീ ജനീറോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം ബെര്‍ണാഡോ റിബറോ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ബ്രസീലിയന്‍ ടീമായ (ഫിബുര്‍ഗ്യുന്‍സെയ്ക്കു വേണ്ടി കളിക്കുന്നതിനിടെയാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ  ബെര്‍ണാഡോ കുഴഞ്ഞ് വീണു മരിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പ് കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ പാട്രിക്ക് എകംഗും റുമാനിയന്‍ ലീഗില്‍  കളിക്കിടെ കുഴഞ്ഞ് വീണു മരിച്ചിരുന്നു. ഡൈനാമോ ബുക്കറസ്റ്റിന്‍െറ താരമാണ് എകംഗ്.


 മരണകാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒമ്പതാം വയസ്സില്‍ തന്നെ  ഫ്ളമിംഗോയില്‍ ചേര്‍ന്ന ബെര്‍ണാഡോ ഫ്ളമിംഗോയ്ക്കു വേണ്ടി ഫിഫയുടെ യൂത്ത് കപ്പില്‍ കളിച്ചിരുന്നു. കുറച്ച് കാലം ഇറ്റലിയിലെ അല്‍ബേനിയയിലും ഓസ്ട്രേലിയന്‍ എ ലീഗ് ടീമായ ന്യൂകാസില്‍ ജസ്റ്റിനു വേണ്ടിയും ജഴ്സി അണിഞ്ഞു. ഫിന്‍ലാന്‍ഡിലെ  ഐ.എഫ്.കെ മാരിഹമിനു കളിച്ച ശേഷം കഴിഞ്ഞ സീസണില്‍ ബ്രസീലിലേക്ക് ബെര്‍ണാഡോ റിബറോ തിരിച്ചത്തെുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.