ലണ്ടന്‍: നാലാം സ്ഥാനത്തിനായി പോരാട്ടം മുറുകിയ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം (1-0). 72ാം മിനിറ്റില്‍ യുവാന്‍ മാറ്റ നേടിയ ഗോളിലാണ് ഇംഗ്ളീഷ് കരുത്തര്‍ നോര്‍വിച്ചിനെ മറികടന്നത്.
ജയം അനിവാര്യമായ മത്സരത്തില്‍ രണ്ടും കല്‍പിച്ചായിരുന്നു യുനൈറ്റഡ് ഇറങ്ങിയത്. വെയ്ന്‍ റൂണിയും യുവാന്‍ മാറ്റയും കാരിക്കും ഉള്‍പ്പെടെയുള്ള വമ്പന്‍ നിരയെ ഇറക്കിയെങ്കിലും നോര്‍വിച്ച് ഉരുക്കുകോട്ട കെട്ടി വലകാത്തു. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കിമാറ്റുന്നതില്‍ യുനൈറ്റഡ് പരാജയപ്പെട്ടു. ഒടുവില്‍ ആരാധകരുടെ ആശങ്കക്ക് വിരാമമിട്ട് മാറ്റ രക്ഷകനായി. വെയ്ന്‍ റൂണി നെയ്തെടുത്ത് നല്‍കിയ പാസില്‍ മാറ്റ ലക്ഷ്യംകാണുകയായിരുന്നു. ഇതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 37 മത്സരങ്ങളില്‍നിന്ന് 67 പോയന്‍േറാടെ നാലാമതത്തെി. മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ സണ്ടര്‍ലന്‍ഡ് 3-2ന് തോല്‍പിച്ചു. മറ്റു ഫലങ്ങള്‍: ബേണ്‍മൗത് 1-1 വെസ്റ്റ്ബ്രോംവിച്ച്, വെസ്റ്റ്ഹാം 1-4 സ്വാന്‍സീ സിറ്റി, ക്രിസ്റ്റല്‍ പാലസ് 2-1 സ്റ്റോക് സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.