ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി കിരീടം ഉറപ്പിച്ച സാഹചര്യത്തില്‍ ഇനി പോരാട്ടം അടുത്ത യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക്. വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സനല്‍, ടോട്ടന്‍ ഹാം ക്ളബുകളാണ് ആദ്യ നാലില്‍ ഇടം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങുന്നത്.
36 മത്സരങ്ങളില്‍നിന്ന് 70 പോയന്‍േറാടെ രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം അദ്ഭുതങ്ങള്‍ സംഭവിച്ചില്ളെങ്കില്‍ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ പന്തു തട്ടും. എന്നാല്‍, അത്രയും മത്സരങ്ങളില്‍നിന്ന് 67 പോയന്‍േറാടെ മൂന്നാമത് നില്‍ക്കുന്ന ആഴ്സനല്‍, 64 പോയന്‍േറാടെ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി, 35 മത്സരങ്ങളില്‍നിന്ന് 60 പോയന്‍േറാടെ അഞ്ചാമത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരുടെ യോഗ്യത കൈയാലപ്പുറത്താണ്. ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ ആരും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് vs നോര്‍വിച്ച് സിറ്റി
ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്ന മത്സരമാണ് ശനിയാഴ്ച നോര്‍വിച്ച് സിറ്റിയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്നത്. ക്ളബ് ഫുട്ബാളിനെ നിയന്ത്രിക്കുന്ന വമ്പന്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഇന്നത്തെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. പോയന്‍റ് പട്ടികയില്‍ 19ാം സ്ഥാനത്താണ് നോര്‍വിച്ചിന്‍െറ സ്ഥാനമെങ്കിലും ഗൗരവത്തോടെയാണ് കോച്ച് ലൂയിസ് വാന്‍ഗാല്‍ മത്സരത്തെ കാണുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ യുനൈറ്റഡ് പന്തു തട്ടിയില്ളെങ്കില്‍ അതുവഴി യുവേഫക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാകും.
ആഴ്സനല്‍ vs മാഞ്ചസ്റ്റര്‍ സിറ്റി
അവസാന റൗണ്ടിലത്തെിയ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഗ്ളാമറുള്ള പോരാട്ടമായി ഇതിനകം ഞായറാഴ്ച നടക്കുന്ന ആഴ്സനല്‍-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം മാറിക്കഴിഞ്ഞു. നാലാം സ്ഥാനത്തിന് ഇരുടീമുകളും തമ്മിലാണ് പ്രധാന പോരാട്ടം. മൂന്ന് പോയന്‍റ് വ്യത്യാസത്തില്‍ ആഴ്സനലാണ് മുന്നില്‍. ചാമ്പ്യന്‍സ് ലീഗിലെ സെമി തോല്‍വിയും സതാംപ്ടണെതിരെയുള്ള തോല്‍വിയും സിറ്റിയെ തളര്‍ത്തിയെങ്കില്‍ സ്വന്തം ഗ്രൗണ്ടില്‍ അവരെ തോല്‍പിക്കുക എന്നത് ആഴ്സനലിന് പ്രയാസമാകും. എങ്കിലും സമനില നേടിയാല്‍ നേട്ടം ആഴ്സനലിനാകും. ഞായറാഴ്ച നടക്കുന്ന മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാന്‍ ടോട്ടന്‍ഹാം സതാംപ്ടണെ നേരിടും.
കിരീടനേട്ടമാഘോഷിക്കാന്‍ ലെസ്റ്റര്‍
കിരീടമുറപ്പിച്ച ലെസ്റ്റര്‍ സിറ്റി എവര്‍ട്ടണെതിരെ സ്വന്തം ഗ്രൗണ്ടില്‍ ആഘോഷം പൊലിപ്പിക്കാനാകും ഇന്നിറങ്ങുക. പോയന്‍റ് പട്ടികയില്‍ 11ാമതുള്ള എവര്‍ട്ടന്‍ ലെസ്റ്ററിന് ഭീഷണിയാകില്ളെന്നാണ് പ്രതീക്ഷ. ശനിയാഴ്ച നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സി 18ാമത് നില്‍ക്കുന്ന സണ്ടര്‍ലന്‍ഡിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.