????????????? ??????????????? ?????????????? ????? ?????? ????? ???? ?????????? ???????????????????? ??????? ???????????

യുനൈറ്റഡിനെതിരെ സമനില; ലെസ്റ്റര്‍ കിരീടധാരണത്തിനരികെ

ലണ്ടന്‍: ഹോളിവുഡ് സിനിമയുടെ തിരക്കഥയെ അനുസ്മരിപ്പിക്കുകയാണ് ഇംഗ്ളീഷ് ഫുട്ബാളിലെ അദ്ഭുതമായ ലെസ്റ്റര്‍. കൈ്ളമാക്സിന്‍െറ വക്കത്ത് കഥ പൊടുന്നനെ അവസാനിക്കുന്നില്ല. അപ്രതീക്ഷിത വഴിത്തിരുവുകളും കൂടിച്ചേരലുകളുമായി ആ കഥ മുറുകുന്നു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടമെന്ന ചരിത്രപ്പിറവിക്കായി കാത്തിരുന്ന ആരാധകര്‍ക്കുമുന്നില്‍ ലെസ്റ്റര്‍ കഥ വഴിതിരിച്ചു. ജയിച്ചാല്‍ കിരീടമെന്ന നിലയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ തട്ടകമായ ഓള്‍ഡ് ട്രഫോഡിലത്തെിയപ്പോള്‍ സമനിലയുമായി (1-1) മറ്റൊരു ആന്‍റികൈ്ളമാക്സിലേക്ക്. ശേഷിക്കുന്ന രണ്ടുകളിയില്‍നിന്ന് രണ്ടുപോയന്‍റ് നേടിയാല്‍ ലെസ്റ്ററിന് കിരീടം സ്വന്തമാക്കാം.

അതുമല്ളെങ്കില്‍, ചൊവ്വാഴ്ച നേരം പുലരുംമുമ്പേ അവര്‍ കിരീടമണിയുകയും ചെയ്തേക്കാം. അര്‍ധരാത്രിയിലെ മത്സരത്തില്‍ ടോട്ടന്‍ഹാം, ചെല്‍സിയോട് ജയിച്ചില്ളെങ്കില്‍ ആരെയും കാത്തിരിക്കാതെ, ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ ലെസ്റ്റര്‍ താരങ്ങള്‍ ചരിത്രത്തിലാദ്യമായി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയതിന്‍െറ ആഹ്ളാദനൃത്തം ചവിട്ടിത്തുടങ്ങും. അതേസമയം, ടോട്ടന്‍ഹാം ജയിച്ചാല്‍ കഥ നീളും. ചരിത്രമുഹൂര്‍ത്തത്തിനായി ഫുട്ബാള്‍ ലോകം ഇനിയും കുറച്ചുദിവസം കാത്തിരിക്കേണ്ടിവരും.

132 വര്‍ഷമായി ഇംഗ്ളീഷ് ഫുട്ബാളിലെ കനകകിരീടം കാത്തിരിക്കുന്നവര്‍ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസംകൂടി ക്ഷമിച്ചിരിക്കാന്‍ പ്രയാസമൊന്നുമില്ല.
മേയ് ഏഴിന് എവര്‍ട്ടനെതിരെ സ്വന്തം ഗ്രൗണ്ടില്‍, 15ന് ചെല്‍സിക്കെതിരെ ഓള്‍ഡ് ട്രഫോഡില്‍. സ്വപ്നകിരീടമണിയാന്‍ രണ്ടു കളിയില്‍ രണ്ട് പോയന്‍റ് മാത്രം മതി ലെസ്റ്ററിന്. പക്ഷേ, അവസാന അങ്കത്തിനും മുമ്പേ കിരീടം തീര്‍പ്പാക്കുമെന്ന ഉറപ്പിലാണ് ലെസ്റ്റര്‍ കോച്ച് ക്ളോഡിയോ റനേരി.

മാഞ്ചസ്റ്റര്‍ കീഴടക്കിയ കുറുക്കന്മാര്‍
ഇംഗ്ളണ്ടിലെ രണ്ടു നഗരങ്ങളായ മാഞ്ചസ്റ്ററിനും ലെസ്റ്ററിനുമിടയില്‍ റോഡുമാര്‍ഗം 178 കിലോമീറ്റര്‍ ദൂരമുണ്ട്. ഓള്‍ഡ്ട്രഫോഡില്‍ പന്തുരുളുമ്പോള്‍ കിഴക്കന്‍ മിഡ്ലാന്‍ഡ് നഗരമായ ലെസ്റ്ററില്‍നിന്ന് കാഴ്ചക്കാരൊന്നും മാഞ്ചസ്റ്ററിലത്തൊറില്ല. പക്ഷേ, ഞായറാഴ്ച രാത്രിയില്‍ അപൂര്‍വതകളുടെയും മഹാസമ്മേളനമായിരുന്നു. ‘ദ ഫോക്സസ്’ എന്ന വിളിപ്പേരുകാരായ ലെസ്റ്ററിലെ കുട്ടിക്കുറുക്കന്മാര്‍ ലീഗിലെ നിര്‍ണായക അങ്കത്തില്‍ ഓള്‍ഡ്ട്രഫോഡിലത്തെിയപ്പോള്‍ ആരാധകരായ നീലപ്പട്ടാളവും അവിടെയത്തെി. യുനൈറ്റഡിന്‍െറ ചെമ്പട സ്ഥാനം പിടിക്കും മുമ്പേ ഇരിപ്പിടങ്ങളില്‍ പകുതിയും ലെസ്റ്റര്‍ ആരാധകര്‍ സ്വന്തമാക്കി. ‘അസാധ്യമായ സ്വപ്നം യാഥാര്‍ഥ്യമാവുന്നു’ എന്നെഴുതിയ കൂറ്റന്‍ പതാകയും ബാനറുകളുമായി ക്ളോഡിയോ റനേരിയെയും സംഘത്തെയും കാത്തിരുന്നു.

ലെസ്റ്ററിന് കിരീടത്തില്‍ മുത്തമിടാനുള്ള പോരാട്ടമായിരുന്നെങ്കില്‍, യുനൈറ്റഡിനിത് ചാമ്പ്യന്‍സ് ലീഗ് ടിക്കറ്റുറപ്പിക്കാനുള്ള കളിയായിരുന്നു.
ജാമിവാര്‍ഡിയെന്ന ഗോളടി യന്ത്രമില്ലാതെയിറങ്ങിയ ലെസ്റ്റര്‍ ഭയപ്പാടൊന്നുമില്ലാതെയാണ് കളിതുടങ്ങിയത്. ജപ്പാന്‍ താരം ഷിന്‍ജി ഒകസാക്കിയും വാര്‍ഡിക്ക് പകരം ഉലോവയും നയിച്ച മുന്നേറ്റം. മധ്യനിരയില്‍ റിയാദ് മെഹ്റസും കാന്‍െറയും. യുനൈറ്റഡിന്‍െറ മുന്നേറ്റം റാഷ്ഫോഡ് നയിച്ചപ്പോള്‍ റൂണിയും മാര്‍ഷലും ലിന്‍ഗാഡുമെല്ലാം തൊട്ടുപിന്നില്‍. പന്തുരുണ്ട് എട്ടാം മിനിറ്റില്‍ മാര്‍ഷലിന്‍െറ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട് ലെസ്റ്റര്‍ വലക്കണ്ണി കീറിമുറിച്ചപ്പോള്‍ ഗാലറിയുടെ ഒരുഭാഗത്ത് ആര്‍പ്പുവിളിയും മറുപാതിയില്‍ കണ്ണീരുമായി. പക്ഷേ, മിനിറ്റുകളുടെ ആയുസ്സേ നീണ്ടുനിന്നുള്ളൂ. 17ാം മിനിറ്റില്‍ ഡ്രിങ്ക്വാട്ടറിന്‍െറ ഫ്രീകിക്ക് പോസ്റ്റിനുമുന്നില്‍ വെസ് മോര്‍ഗന്‍െറ തലപാകത്തിന് പറന്നിറങ്ങിയപ്പോള്‍ ചത്തെിയിട്ടപാടെ പന്ത് പോസ്റ്റിനകത്ത്. പതിവുതെറ്റിക്കാതെ ലെസ്റ്ററിന് സമനില.

ചില നിര്‍ണായക നീക്കങ്ങളും സേവുകളും ഇരു പക്ഷത്തും കണ്ടെങ്കിലും കളിയില്‍ ലെസ്റ്ററിനുതന്നെയായിരുന്നു മുന്‍തൂക്കം. ടീമെന്ന നിലയില്‍ സീസണിലുടനീളം പ്രകടിപ്പിക്കുന്ന ഒത്തിണക്കം അവര്‍ ഓള്‍ഡ്ട്രഫോഡിലും കാണിച്ചു. സമനിലക്കു പിന്നാലെ യുനൈറ്റഡ് താരം ലിന്‍ഗാഡ് ഗോളിലേക്കുറപ്പിച്ച നീക്കം നടത്തിയെങ്കിലും ബോക്സിന് പുറത്തേക്ക് അഡ്വാന്‍സ്ചെയ്ത് ഗോളി കാസ്പര്‍ ഷ്മിക്കല്‍ അടിച്ചുപറത്തി രക്ഷകനായി. 86ാം മിനിറ്റില്‍ റഫറിയുടെ അനാവശ്യ ധിറുതി ലെസ്റ്ററിന്‍െറ അംഗസംഖ്യ പത്തിലേക്ക് ചുരുക്കിയെങ്കിലും ആതിഥേയര്‍ക്ക് വലകുലുക്കാനായില്ല. ഡാനി ഡ്രിങ്ക്വാട്ടറിനെ രണ്ടാം മഞ്ഞ കാണിച്ച് റഫറി പുറത്താക്കിയത് വിവാദത്തിന് വഴിവെച്ചു. പക്ഷേ, പെനാല്‍റ്റി നല്‍കാനുള്ള ആതിഥേയ വാദം റഫറി തള്ളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.