ഏഷ്യന്‍ യോഗ്യത ഫുട്ബാള്‍: രണ്ടാം റൗണ്ട് മത്സരം പൂര്‍ണം

സിഡ്നി: 2018 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യത മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് സമാപനം. എട്ടു ഗ്രൂപ്പുകളായി നടന്ന രണ്ടാം റൗണ്ടില്‍ നിന്നും ചാമ്പ്യന്മാരായി എട്ടുപേര്‍ മൂന്നാം റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടി. സൗദി അറേബ്യ, ആസ്ട്രേലിയ, ഖത്തര്‍, ഇറാന്‍, ജപ്പാന്‍, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, ഉസ്ബെകിസ്താന്‍ എന്നിവരാണ് ഗ്രൂപ്പിലെ ഒന്നാമന്മാരായി യോഗ്യത നേടിയത്. മികച്ച നാലു റണ്ണറപ്പുകളായി ഇറാഖ്, സിറിയ, ചൈന, യു.എ.ഇ എന്നിവരും യോഗ്യത നേടി. കാര്യമായ അട്ടിമറികളൊന്നുമില്ലാതെയാണ് ഗ്രൂപ് പോരാട്ടം സമാപിച്ചത്. ചൊവ്വാഴ്ചത്തെ മത്സരങ്ങളില്‍ ആസ്ട്രേലിയ 5-1ന് ജോര്‍ഡനെയും, ചൈന 2-0ത്തിന് ഖത്തറിനെയും, ഇറാഖ് 1-0ത്തിന് സിറിയയെയും തോല്‍പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.