ബര്‍ലിന്‍: രണ്ടു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ലോകചാമ്പ്യന്മാര്‍ക്കെതിരെ ഇംഗ്ളണ്ടിന്‍െറ അട്ടിമറി. ബര്‍ലിനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ 3-2നാണ് ഇംഗ്ളണ്ട് ലോകചാമ്പ്യന്മാരായ ജര്‍മനിയെ തകര്‍ത്തത്. കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിനെ തോല്‍പിച്ച അതേ ആവേശത്തിലായിരുന്നു റോയ് ഹോഡ്സന്‍െറ ടീം കളത്തിലിറങ്ങിയത്. കാല്‍മുട്ടിന് പരിക്കേറ്റ വെയ്ന്‍ റൂണിക്കു പകരം ഹാരി കീനിനായിരുന്നു മുന്നേറ്റനിരയുടെ ചുമതല. ജര്‍മനിയെ മരിയോ ഗോമസും മെസ്യൂത് ഓസിലും ചേര്‍ന്ന് നയിച്ചു. കളിയുടെ 43ാം മിനിറ്റില്‍ ഓസിലിന്‍െറ അസിസ്റ്റിലൂടെ ടോണി ക്രൂസ് ജര്‍മനിക്ക് ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ പന്തുരുണ്ടുതുടങ്ങി 12 മിനിറ്റ് പിന്നിടുമ്പോഴേക്കും മരിയോ ഗോമസും ഗോള്‍ നേടിയതോടെ ഇംഗ്ളീഷ് തകര്‍ച്ചയായിരുന്നു ഗാലറി പ്രതീക്ഷിച്ചത്.
പക്ഷേ, ഹോഡ്സന്‍ കുത്തിവെച്ച ആത്മവിശ്വാസത്തിലൂടെ തിരിച്ചത്തെിയ ഇംഗ്ളണ്ടായിരുന്നു കളത്തില്‍. 61ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ആദ്യം വലകുലുക്കി. കോര്‍ണറിനു പിന്നാലെയത്തെിയ അവസരമാണ് ടോട്ടന്‍ഹാം താരം ഗോളാക്കിമാറ്റിയത്. 75ാം മിനിറ്റില്‍ ലെസ്റ്റര്‍ ഗോളടി യന്ത്രം ജാമി വാര്‍ഡിയിലൂടെ ഇംഗ്ളണ്ട് ഒപ്പമത്തെി. വലതുവിങ്ങില്‍നിന്ന് സില്‍നെ തൊടുത്ത ക്രോസാണ് വാര്‍ഡി ഫിനിഷ് ചെയ്തത്. കളി സമനിലയില്‍ പിരിയുമെന്ന ഘട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ ജോര്‍ദന്‍ ഹാന്‍ഡേഴ്സന്‍ എടുത്ത കോര്‍ണര്‍ കിക്ക് എറിക് ഡീയറുടെ ഹെഡറിലൂടെ മാനുവല്‍ നോയര്‍ കാത്ത വലകുലുക്കിയപ്പോള്‍ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ജര്‍മനി വീണു. രണ്ടു മാസത്തിനപ്പുറം നടക്കുന്ന യൂറോ കപ്പിലെ ഹോട്ട് ഫേവറിറ്റായാണ് ഇംഗ്ളണ്ടിന്‍െറ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.