????????? ??? ??????????? ??????????????

ലോകകപ്പ് ഫുട്ബാള്‍ ഏഷ്യന്‍ യോഗ്യത: ഇന്ത്യ ഇന്ന് സിംഹമടയില്‍

തെഹ്റാന്‍: ആറു കളിയില്‍ അഞ്ചു തോല്‍വികള്‍. പേരിനൊരു ജയവുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനം. ടീമിനെ നയിക്കാന്‍ നായകനുമില്ല. ധൈര്യത്തിനുപോലും ആയുധമില്ലാതെ സിംഹമടയിലാണ് ഇന്ത്യന്‍ ഫുട്ബാളിന് വ്യാഴാഴ്ച അഗ്നിപരീക്ഷ. പേര്‍ഷ്യയിലെ സിഹം എന്ന വിളിപ്പേര് ഇറാന്‍ അന്വര്‍ഥമാക്കിയാല്‍ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ് ‘ഡി’യിലെ മത്സരത്തില്‍ ഇന്ത്യ എത്ര ഗോള്‍വഴങ്ങുമെന്നതു മാത്രമാവും ചോദ്യം.

ഫിഫ റാങ്കിങ്ങില്‍ 160ാം സ്ഥാനക്കാരാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍െറ ഇന്ത്യയെങ്കില്‍, ഏഷ്യയില്‍ ഒന്നും ഫിഫയില്‍ 44ാം റാങ്കുകാരുമാണ് ഇറാന്‍. ഗ്രൂപ്പില്‍ ആറില്‍ നാലു ജയവും രണ്ട് സമനിലയുമായി ചാമ്പ്യന്‍പദവിയിലുള്ള ഇറാന് വ്യാഴാഴ്ചത്തേത് വെറുമൊരു പരിശീലന പോരാട്ടം. ആദ്യ പാദത്തില്‍ 3-0ത്തിനായിരുന്നു ഇറാന്‍െറ ജയം.

പരിക്കേറ്റ നായകന്‍ സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ യുവതാരം ജെജെ ലാല്‍പെഖ്ലുവക്കാണ് ഇന്ത്യയുടെ നായകത്വം. ലോകകപ്പ് മോഹമൊന്നുമില്ളെങ്കിലും ഗ്രൂപ്പില്‍ നാലാമനായി ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടില്‍ ഇടംനേടാന്‍ രണ്ടു ജയം ഇന്ത്യക്ക് ആവശ്യമാണ്. ഏഴു കളിയില്‍ രണ്ടു ജയവുമായി ഏഴു പോയന്‍റുള്ള ഗുവാമാണ് നാലാമത്. ഇന്ത്യക്ക് മൂന്നു പോയന്‍റും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.