?????????????? ???? ?????? ????? ?????? ???????????? ???????

ലെസ്റ്ററിനും ആഴ്സനലിനും ജയം

ലണ്ടന്‍: ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ കിരീടക്കുതിപ്പ് തുടരുന്നു. 31ാം അങ്കത്തില്‍ ക്രിസ്റ്റല്‍ പാലസിനെ 1-0ത്തിന് വീഴ്ത്തി ലെസ്റ്റര്‍ കിരീടത്തോട് ഒന്നുകൂടി അടുത്തു. കളിയുടെ 34ാം മിനിറ്റില്‍ റിയാദ് മെഹ്റസാണ് വിജയ ഗോള്‍ കുറിച്ചത്.ആഴ്സനല്‍ 2-0ത്തിന് എവര്‍ട്ടനെ തോല്‍പിച്ചപ്പോള്‍ ചെല്‍സി 2-2ന് വെസ്റ്റ്ഹാം യുനൈറ്റഡിനോട് സമനില വഴങ്ങി. മറ്റു മത്സരങ്ങളില്‍ സ്റ്റോക് സിറ്റി 2-1ന് വാറ്റ്ഫോഡിനെയും നോര്‍വിച് 1-0ത്തിന് വെസ്റ്റ്ബ്രോമിനെയും തോല്‍പിച്ചു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയോടും എഫ്.എ കപ്പില്‍ വാറ്റ്ഫോഡിനോടും തോറ്റ് പുറത്തായതിന്‍െറ ക്ഷീണംതീര്‍ക്കുന്നതായി ആഴ്സനലിന്‍െറ ജയം. ഡാനി വെല്‍ബക്കും അലക്സ് ഇവോബിയുമാണ് ഗണ്ണേഴ്സിന്‍െറ ഗോളുകള്‍ നേടിയത്. അതേസമയം, രണ്ടു തവണ പിന്നില്‍നിന്ന ശേഷമായിരുന്നു സെസ്ക് ഫാബ്രിഗസിന്‍െറ ഇരട്ട ഗോളിലൂടെ ചെല്‍സിയുടെ സമനില. 31 കളിയില്‍ 66 പോയന്‍റുമായി ലെസ്റ്ററാണ് മുന്നില്‍. ടോട്ടന്‍ഹാം 30-58, ആഴ്സനല്‍ 30-55 മറ്റുള്ളവരുടെ പോയന്‍റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.