???????????? ?????????? ?????? ??????????? ?????????????? ????????? ??????????? ?????????????????? ???? ???????

ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും –ടെറി ഫെലാന്‍

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലും കേരള ബ്ളാസ്റ്റേഴ്സിനൊപ്പമുണ്ടാവുമെന്ന് കഴിഞ്ഞ സീസണിലെ ഇടക്കാല കോച്ച് ടെറി ഫെലാന്‍. എന്നാല്‍, ഏത് റോളിലാവുമെന്ന് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റാണ് തീരുമാനിക്കേണ്ടത്. ഇപ്പോള്‍ ശ്രദ്ധ ബ്ളാസ്റ്റേഴ്സ് സ്കൂളിന്‍െറ പരിശീലനത്തിലാണ്. ടീമിന്‍െറ പുതിയ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയില്ളെന്നും വരും സീസണില്‍ ടീം തിരിച്ചുവരുമെന്നും കേരള ബ്ളാസ്റ്റേഴ്സ് ടെക്നിക്കല്‍ ഡയറക്ടറായ ടെറി ഫെലാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ സ്കൂളിന്‍െറ പരിശീലനത്തിന് മേല്‍നോട്ടം നല്‍കാന്‍ ശനിയാഴ്ചയത്തെിയതാണ് ടെറി ഫെലാന്‍. രണ്ടാം സീസണ്‍ പാതിവഴിയില്‍ കോച്ച് പീറ്റര്‍ ടെയ്ലറിനു പകരക്കാരനായാണ് മുന്‍ അയര്‍ലന്‍ഡ് ദേശീയ താരമായ ടെറി ബ്ളാസ്റ്റേഴ്സ് ഇടക്കാല കോച്ചായത്.

കഴിഞ്ഞ സീസണിലേത് നല്ല അനുഭവമായിരുന്നു. ടീമിന്‍െറ തോല്‍വിയെ പോസിറ്റിവായാണ് കാണുന്നത്. ഫോക്കസ് നഷ്ടപ്പെട്ടതാണ് ആദ്യ റൗണ്ടുകളിലെ പരാജയത്തിന് കാരണം. തോല്‍വിയില്‍ ആരെയും കുറ്റം പറയാനാകില്ല. മികച്ച കളിക്കാരെ കണ്ടത്തെി വരും സീസണില്‍ ബ്ളാസ്റ്റേഴ്സിന് തിരിച്ചുവരാനാകും. വിജയത്തിന് കൃത്യമായ ആസൂത്രണമുണ്ടാകണം. ടീമിന്‍െറ കളിയും പദ്ധതിയും എങ്ങനെ ആസൂത്രണം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് തോല്‍വിയും ജയവും തീരുമാനിക്കപ്പെടുക. പുതിയ സീസണില്‍  കേരള ബ്ളാസ്റ്റേഴ്സില്‍ വിദേശതാരങ്ങളെ ഉള്‍പ്പെടുത്തുന്നതെല്ലാം മാനേജ്മെന്‍റിന്‍െറയും കോച്ചിന്‍െറയും പരിധിയിലുള്ള കാര്യങ്ങളാണ്. എത്ര മലയാളിതാരങ്ങളെ വേണം, എത്ര ദേശീയതാരങ്ങളെ വേണം തുടങ്ങി കാര്യങ്ങളില്‍ പൂര്‍ണമായും കോച്ചാണ് തീരുമാനമെടുക്കേണ്ടത്. ആരാധകരാണ് ബ്ളാസ്റ്റേഴ്സിന്‍െറ ശക്തി. കഴിഞ്ഞ സീസണിലെ ആരാധകരുടെ പിന്തുണ എടുത്തുപറയേണ്ടതാണ് -ടെറിഫെലാന്‍ പറഞ്ഞു.

ബ്ളാസ്റ്റേഴ്സിന്‍െറ അഞ്ചുകേന്ദ്രങ്ങളിലായി 700 ഓളം കുട്ടികളാണ് പരിശീലനം നേടുന്നത്. അയര്‍ലന്‍ഡിനുവേണ്ടി 1994 ലോകകപ്പില്‍ കളിച്ചിട്ടുള്ള ഫെലാന്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകളുടെ താരമായിരുന്നു. ബ്ളാസ്റ്റേഴ്സ് സ്കൂളിന്‍െറ പരിശീലനപദ്ധതി തയാറാക്കിയതും മേല്‍നോട്ടംവഹിക്കുന്നതും ടെറി ഫെലാനാണ്. പ്രൊഡിജി സ്പോര്‍ട്സിന്‍െറ കീഴില്‍ കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ ബ്ളാസ്റ്റേഴ്സ് സ്കൂളിലെ കുട്ടികള്‍ക്കായി പരിശീലനം നല്‍കുമ്പോഴും വരാന്‍പോകുന്ന ഐ.എസ്.എല്‍ സീസണില്‍ ബ്ളാസ്റ്റേഴ്സിന് മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ടെറി ഫെലാന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.