സന്തോഷ് ട്രോഫി: സര്‍വിസസ് x മഹാരാഷ്ട്ര ഫൈനല്‍

നാഗ്പുര്‍: 70ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് കിരീടപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ സര്‍വിസസും മഹാരാഷ്ട്രയും നേര്‍ക്കുനേര്‍. ഞായറാഴ്ചയാണ് ഫൈനല്‍. വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ നാലു തവണ ജേതാക്കളായ സര്‍വിസസ് ഗോവയെ തോല്‍പിച്ചപ്പോള്‍ (1-0), രണ്ടാം അങ്കത്തില്‍ ഇതേ സ്കോറിന് മഹാരാഷ്ട്ര തമിഴ്നാടിനെ വീഴ്ത്തി. ഗോള്‍രഹിതമായി മുന്നേറിയ കളിയില്‍ എതിരാളികള്‍ സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയായിരുന്നു ഇരു ടീമുകളും ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്.

ഗോവ-സര്‍വിസസ് കളി നിശ്ചിതസമയത്ത് ഗോള്‍രഹിതമായ പിരിഞ്ഞതോടെ അധികസമയത്താണ് സര്‍വിസസ് വിജയം കുറിച്ചത്.115ാം മിനിറ്റില്‍ ഗോവന്‍ താരം മുഹമ്മദ് അലിയുടെ ബൂട്ടിലൂടെയത്തെിയ സെല്‍ഫ് ഗോളാണ് പട്ടാളക്കാര്‍ക്ക് ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. പി.ജെയ്ന്‍, അര്‍ജുന്‍ ടുഡു എന്നിവരുടെ മുന്നേറ്റത്തിലത്തെിയ പന്താണ് കട്ടിമണിയിലൂടെ സ്വന്തം വലയില്‍ കയറിയത്. രണ്ടാം സെമിയുടെ 58ാം മിനിറ്റില്‍ തമിഴ്നാട് ഡിഫന്‍ഡര്‍ പ്രേം കുമാറാണ് മഹാരാഷ്ട്രക്ക് ഫൈനലിലേക്കുള്ള ഗോള്‍ സമ്മാനിച്ചത്. കളിയുടെ 90ാം മിനിറ്റില്‍ മഹാരാഷ്ട്രയുടെ ഹരോള്‍ഡ് ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ടും പുറത്തായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.