മുന്‍ അര്‍ജന്‍റീന താരം റോബര്‍ട്ടോ പെര്‍ഫ്യൂമ അന്തരിച്ചു

ബ്വേനസ് ഐറിസ്: മുന്‍ അര്‍ജന്‍റീന താരവും ഫുട്ബാള്‍ കമന്‍േററ്ററുമായ റോബര്‍ട്ടോ പെര്‍ഫ്യൂമോ അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ തെന്നിവീണ് തലക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെര്‍ഫ്യൂമോ (73) വൈകാതെ മരണപ്പെട്ടു. 1964 മുതല്‍ 74 വരെ അര്‍ജന്‍റീന കുപ്പായത്തില്‍ പന്തുതട്ടിയ താരം രണ്ട് ലോകകപ്പുകളില്‍ കളിച്ചിരുന്നു. അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായാണ് പെര്‍ഫ്യൂമോയെ ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ ലോകം വിളിക്കുന്നത്. റേസിങ് ക്ളബ്, ക്രുസീറോ, റിവര്‍പ്ളേറ്റ് എന്നിവക്കുവേണ്ടി 1978 വരെ കളിച്ച താരം പിന്നീട് ലാറ്റിനമേരിക്കയിലെ മികച്ച ഫുട്ബാള്‍ കമന്‍േററ്ററായും പേരെടുത്തു. 37 മത്സരങ്ങളില്‍ അര്‍ജന്‍റീനക്കുവേണ്ടി കളിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.