ഇബ്ര സ്ട്രൈക്കേഴ്സ് ഫുട്ബാള്‍ : ബ്ളാക്ക് ആന്‍ഡ് വൈറ്റ് കേരള ജേതാക്കള്‍

ഇബ്ര: ഇബ്ര സ്ട്രൈക്കേഴ്സ് ക്ളബ് സംഘടിപ്പിച്ച ഫൂട്ബാള്‍ ഫെസ്റ്റ് സമാപിച്ചു. അല്‍ യഹ്മദി ഗ്രൗണ്ടില്‍ നടന്ന ലീഗ് കം നോക്കൗട്ട് ടൂര്‍ണമെന്‍റില്‍ ഒമാനിലെ പ്രമുഖ മലയാളി ടീമുകള്‍ പങ്കെടുത്തു. നോക്കൗട്ട് അടിസ്ഥാനത്തില്‍ നടന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കേരള ജേതാക്കളായി.  ഫൈനലില്‍ അവര്‍ ഹിറ്റാചി പവര്‍ടൂള്‍സിനെ ടൈബ്രേക്കറില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 
ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി ബ്ളാക്ക് ആന്‍ഡ് വൈറ്റിന്‍െറ അഫ്സലിനെയും ഫൈനല്‍ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി ബ്ളാക്ക് ആന്‍ഡ് വൈറ്റിലെ തന്നെ ശബീറിനെയും തെരഞ്ഞെടുത്തു. 
നേരത്തേ നടന്ന ലീഗ് മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ടൊയോട്ട ഇബ്രയും ഇബ്ര സ്ട്രൈക്കേഴ്സും നോക്കൗട്ട് അടിസ്ഥാനത്തില്‍ നടന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ടൂര്‍ണമെന്‍റില്‍ ഏറ്റവും സുന്ദരമായ ഗോള്‍ ഹിറ്റാചിയുടെ സന്ദീപിന്‍േറതായിരുന്നു. ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്ളാക്ക് ആന്‍ഡ് വൈറ്റിന്‍െറ സുഹൈല്‍ യുവതാരത്തിനുള്ള ട്രോഫി ഏറ്റുവാങ്ങി. മികച്ച പ്രതിരോധനിര താരമായി ഹിറ്റാചി ടീമിന്‍െറ മുഹമ്മദ് ഷഹീര്‍ തെരഞ്ഞെടുക്കപ്പെട്ടു. സമാപനച്ചടങ്ങില്‍ ഇബ്രയിലെ പ്രമുഖര്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.