കൊച്ചി: ഫുട്ബാള്‍ കോച്ച് പരിശീലനത്തിനും ടാലന്‍റ് ഹണ്ടിനുമായി പ്രൊഡിജി സ്പോര്‍ട്സ് കെ.എഫ്.എയുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഘട്ടംഘട്ടമായാണ് പരിശീലന പരിപാടി. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.prodigysportz.com വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് എഴുത്തുപരീക്ഷയില്‍ പങ്കെടുക്കണം. പരീക്ഷ, അഭിമുഖം എന്നിവയില്‍ യോഗ്യത നേടുന്നവര്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഡി ലൈസന്‍സ് കോഴ്സില്‍ ചേരണം. അതിനുശേഷമാണ് പ്രൊഡിജിയുടെ ട്രെയ്നിങ് മൊഡ്യൂള്‍ ആരംഭിക്കുക. ഡി ലൈസന്‍സ് ഉള്‍പ്പെടുന്ന പരിപാടിക്ക് 22,500 രൂപയാണ് ഫീസ്. 20ന് കോഴ്സ് ആരംഭിക്കും. കമ്യൂണിക്കേഷന്‍, ചൈല്‍ഡ് സൈക്കോളജി, ഡയറ്റ്-ന്യൂട്രീഷ്യന്‍, സ്പോര്‍ട്സ് ഫിസിയോളജി-മെഡിസിന്‍, ഫസ്റ്റ് എയ്ഡ്-ഇഞ്ചുറി പ്രിവെന്‍ഷന്‍, സ്പോര്‍ട്സ് മാനേജ്മെന്‍റ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. രണ്ടു മാസം നീളുന്ന പ്രോഗ്രാമില്‍ ഏറ്റവും മികച്ച എട്ടു പരിശീലകര്‍ക്ക് പ്രൊഡിജിയുടെ വിവിധ കേന്ദ്രങ്ങളില്‍ ജോലി നല്‍കും. ഗ്രാസ്റൂട്ട് പാര്‍ട്ണറായ പ്രൊഡിജി കേരളത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ സ്കൂള്‍ നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക്: 94963 93409.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.