ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം ഗ്രൗണ്ടില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ടഗോള്‍ മികവില്‍ സിറ്റി ആസ്റ്റന്‍ വില്ലയെ 4-0ത്തിന് തകര്‍ത്ത് ലീഗ് ടേബ്ളില്‍ നിര്‍ണായക തിരിച്ചുവരവ് നടത്തി. അതേസമയം, ചെല്‍സിയുടെ തുടര്‍വിജയങ്ങള്‍ക്ക് സ്റ്റോക് സിറ്റിയും (1-1) ബ്രേക്കിട്ടു. ലീഗിലെ കിരീടപ്പോരാട്ടക്കാരായ ടോട്ടന്‍ഹാമും ആഴ്സനലും കൊമ്പുകോര്‍ത്ത വീറുറ്റ പോരാട്ടം 2-2ന് സമനിലയില്‍ പിരിഞ്ഞു. മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ഹാം 3-2ന് എവര്‍ട്ടനെയും സ്വാന്‍സീ 1-0ത്തിന് നോര്‍വിചിനെയും തോല്‍പിച്ചു.
കൈയാങ്കളിയും അവസരങ്ങളുടെ പെരുമഴയും കണ്ട മത്സരത്തില്‍ അരമണിക്കൂറിലേറെ സമയം 10 പേരുമായി കളിച്ചാണ് ആഴ്സനല്‍ സമനില പിടിച്ചത്. കളിയുടെ 39ാം മിനിറ്റില്‍ ആരോണ്‍ റംസിയുടെ മാന്ത്രിക ഗോളിലൂടെ ലീഡ് നേടിയ ആഴ്സനലിന്‍െറ കൈയിലായിരുന്നു കളി. എന്നാല്‍, 55ാം മിനിറ്റില്‍ ഫ്രാന്‍സിസ് കോകുലിന്‍ ചുവപ്പുകാര്‍ഡുമായി പുറത്തായതോടെ ആഴ്സനല്‍ പ്രതിരോധത്തിലായി. ആല്‍ഡര്‍വിറെല്‍സും ഹാരി കെയ്നും ടോട്ടന്‍ഹാമിനെ മുന്നിലത്തെിച്ചെങ്കിലും 76ാം മിനിറ്റില്‍ സാഞ്ചസിന്‍െറ ഗോള്‍ ആഴ്സനലിന് സമനില സമ്മാനിച്ചു. 29 കളിയില്‍ ടോട്ടന്‍ഹാമിന് 55ഉം, ആഴ്സനലിന് 52ഉം പോയന്‍റാണുള്ളത്.
ആസ്റ്റന്‍ വില്ലക്കെതിരെ അഗ്യൂറോ 50, 60 മിനിറ്റിലാണ് സിറ്റിക്കുവേണ്ടി വലകുലുക്കിയത്. യായ ടുറെ, റഹിം സ്റ്റര്‍ലിങ് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.