സന്തോഷ് ട്രോഫി: മഹാരാഷ്ട്ര സെമിയില്‍, സര്‍വിസസിനും ജയം

നാഗ്പുര്‍: തുടര്‍ച്ചയായ മൂന്നാം ജയവുമായി മഹാരാഷ്ട്ര 70ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് സെമിയില്‍. മുന്‍ ചാമ്പ്യന്മാരായ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് മഹാരാഷ്ട്ര ഗ്രൂപ് ‘എ’യില്‍ നിന്നും സെമി ടിക്കറ്റ് ഉറപ്പിച്ചത്.
കളിയുടെ 66ാം മിനിറ്റില്‍ മുഹമ്മദ് ഷഹബാസ് പത്താന്‍െറ ഗോളിലൂടെയായിരുന്നു മഹാരാഷ്ട്രയുടെ ജയം. ഇഞ്ചുറി ടൈമിന് തൊട്ടുമുമ്പായി ഗോള്‍കീപ്പര്‍  ഉവൈസിസ് ഖാന്‍ ചുവപ്പുകാര്‍ഡുമായി പുറത്തായതോടെ പത്തുപേരുമായാണ് മഹാരാഷ്ട്ര കളി പൂര്‍ത്തിയാക്കിയത്.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വിസസ് ഇന്ത്യന്‍ റെയില്‍വേസിനെ 2-1ന് തോല്‍പിച്ചു. ശനിയാഴ്ച തമിഴ്നാട് ഗോവയെയും പഞ്ചാബ് അസമിനെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.