നാഗ്പുര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഗ്രൂപ് ‘ബി’യില്‍ ഗോവക്കും തമിഴ്നാടിനും ജയം. മുന്‍ ചാമ്പ്യന്മാരായ ഗോവ പശ്ചിമ ബംഗാളിനെ 3-1ന് തോല്‍പിച്ചപ്പോള്‍, തമിഴ്നാട് അസ്സമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്തത്.
ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ഗോവയുടെ ഗോള്‍വേട്ട. മിലാഗ്രസ് ഗോണ്‍സാല്‍വസ്, അഗ്നലോ കൊളാസോ, ഭീവന്‍ ഡെമല്ളോ എന്നിവരുടെ ബൂട്ടിലൂടെയായിരുന്നു ഗോവയുടെ ഗോളുകള്‍ പിറന്നത്.
പശ്ചിമ ബംഗാളിനുവേണ്ടി നരോ ഹരിശ്രേഷ്ഠ ആശ്വാസ ഗോള്‍ നേടി.
രണ്ടാം മത്സരത്തില്‍ ജി. പ്രവീണ്‍ന്ദ്രന്‍െറ ഇരട്ടഗോളുകളാണ് തമിഴ്നാടിന് വിജയമൊരുക്കിയത്. 81, 85 മിനിറ്റിലായിരുന്നു പ്രവീണ്‍ന്ദ്രന്‍െറ ബൂട്ട് അസ്സം വലകുലുക്കിയത്. 33ാം മിനിറ്റില്‍ എന്‍. കലീമുദ്ദീന്‍ തമിഴ്നാടിന്‍െറ ആദ്യ ഗോള്‍ നേടി.
ബുധനാഴ്ച മഹാരാഷ്ട്ര റെയില്‍വേസിനെയും സര്‍വീസസ് ജമ്മു-കശ്മീരിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.