അരാറ്റ ഇസുമി പുണെ സിറ്റിയില്‍

പുണെ: അത്ലറ്റികോ ഡി കൊല്‍ക്കത്ത താരം അരാറ്റ ഇസുമി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ (ഐ.എസ്.എല്‍) മൂന്നാം സീസണില്‍ എഫ്.സി പുണെ സിറ്റിക്കായി പന്തുതട്ടും. നീല്‍കാന്ത് കംബോലിയ എന്ന അരാറ്റ സിംഗമ്മുര്‍, ജപ്പാന്‍ ലീഗുകളില്‍ കളിച്ചശേഷം 2006ലാണ് ഈസ്റ്റ് ബംഗാളില്‍ ചേരുന്നത്. പിന്നീട് മഹീന്ദ്ര യുനൈറ്റഡിലും കളിച്ചു. 2009ല്‍ ഐ ലീഗില്‍ പുണെ എഫ്.സിയുടെ താരമായിരുന്നു. 2012ല്‍ ഇന്ത്യന്‍ പൗരത്വം കിട്ടിയ അരാറ്റ ദേശീയ ടീമിലും കളിച്ചു.  കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍  കൊല്‍ക്കത്തക്കായി രണ്ട് ഗോള്‍ നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT