മെസ്സിക്ക് പിറകേ മഷറാനോയും വിരമിച്ചു

ന്യൂ ജഴ്സി: കോപഅമേരിക്ക ഫൈനലിലെ തോൽവിയെ തുടർന്ന് ലയണൽ മെസ്സി വിരമിച്ചതിന് പിന്നാലെ പ്രതിരോധ താരം യാവിയർ മഷറാനോയും അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിച്ചു. 32കാരനായ മഷറാനോ നീലപ്പടയുടെ പ്രതിരോധ നിരയിലെ മുന്നണിപ്പോരാളിയാണ്. നീലപ്പടക്കായി 130 മത്സരങ്ങളിൽ മഷറാനോ ഇറങ്ങിയിട്ടുണ്ട്. ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരമായ മഷറാനോ 2008-2011 സീസണുകളിൽ അർജൻറീനൻ നായകനായിരുന്നു. തുടർച്ചയായ മൂന്ന് കിരീട നഷ്ടങ്ങളിലും മെസ്സിക്കൊപ്പം മഷറാനോയും ടീമിനൊപ്പമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.