ന്യൂഡല്‍ഹി: പ്രമുഖ ക്ളബുകളുടെ പിന്മാറ്റത്തോടെ രാജ്യത്തെ ടോപ് ഡിവിഷനായ ഐ ലീഗ് കൂടുതല്‍ ദുര്‍ബലമാവും. ഐ ലീഗില്‍ നിന്നും പടിയിറങ്ങിയ പുണെ എഫ്.സി, ഭാരത് എഫ്.സി, റോയല്‍ വാഹിങ്ദോ എന്നിവര്‍ക്കു പിന്നാലെയാണ് 60വര്‍ഷം പാരമ്പര്യമുള്ള സാല്‍ഗോക്കറും 16 വര്‍ഷം പഴക്കമുള്ള സ്പോര്‍ട്ടിങ്ങും ടോപ്ഡിവിഷനില്‍ നിന്നും പടിയിറങ്ങുന്നത്. ഇതോടെ, പുതിയ സീസണ്‍ ലീഗ് സംഘാടനം തന്നെ പ്രതിസന്ധിയിലായി. 2014-15 സീസണില്‍ 11 ക്ളബുകളാണ് ഐ ലീഗില്‍ പന്തുതട്ടിയതെങ്കില്‍ കഴിഞ്ഞ സീസണില്‍ ഒമ്പത് ടീമുകളായിരുന്നു കളിച്ചത്. ഇക്കുറി ഡെംപോ കൂടി പിന്‍വാങ്ങുകയാണെങ്കില്‍ ആറായി ചുരുങ്ങും.അതേസമയം, ഗോവന്‍ ക്ളബുകളുടെ തീരുമാനം ഞെട്ടിച്ചുവെന്നായിരുന്നു എ.ഐ.എഫ്.എഫ് സെക്രട്ടറി കുശാല്‍ ദാസിന്‍െറ പ്രതികരണം. ഇന്ത്യന്‍ ഫുട്ബാളിന്‍െറ മികവ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നടപടികളിലാണ് ഫെഡറേഷന്‍. പരിഷ്കരണവുമായി ബന്ധപ്പെട്ട് ക്ളബുകള്‍, സ്പോണ്‍സര്‍മാര്‍, മാധ്യമങ്ങള്‍ എന്നിവരില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പഠിക്കുകയാണ്. ധിറുതിപിടിച്ചതാണ് ഗോവന്‍ ക്ളബുകളുടെ തീരുമാനം -ദാസ് പറഞ്ഞു.
ഫെഡറേഷനെതിരെ കൊല്‍ക്കത്ത ടീമുകള്‍
കൊല്‍ക്കത്ത: ഗോവന്‍ ക്ളബുകള്‍ ഐ ലീഗ് വിടാനുള്ള തീരുമാനത്തില്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനെതിരെ വിമര്‍ശവുമായി കൊല്‍ക്കത്തയില്‍ നിന്നുള്ള മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും. കൂടുതല്‍ ക്ളബുകള്‍ വിട്ടുപോയ സ്ഥിതിക്ക് ഫെഡറേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും ലീഗ് കളിക്കാനിറങ്ങട്ടെയെന്നായിരുന്നു ഈസ്റ്റ് ബംഗാള്‍ സെക്രട്ടറി കല്യാണ്‍ മജുംദാറിന്‍െറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.