ജൂനിയര്‍ ഫുട്ബാള്‍ ക്യാമ്പ്


കൊച്ചി: സ്കൂള്‍ തലത്തിലെ ഫുട്ബാള്‍ പ്രതിഭകളെ കണ്ടത്തൊന്‍ ബജാജ് അലയന്‍സ് നടത്തുന്ന ജൂനിയര്‍ ഫുട്ബാള്‍ ക്യാമ്പ് ഏഴാം പതിപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച അഞ്ചു കളിക്കാര്‍ക്ക് ബയോണ്‍ മ്യൂണിക്കില്‍ പരിശീലനം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://www.joinjfc.in/ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യണം.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഓണ്‍ലൈന്‍ ഫുട്ബാള്‍ ക്വിസില്‍  പങ്കെടുക്കണം. മത്സരാര്‍ഥിയുടെ ഫുട്ബാള്‍ പ്രതിഭ പ്രദര്‍ശിപ്പിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളതും 50 എം.ബിയില്‍ കൂടാത്തതുമായ വീഡിയോ പോസ്റ്റ് ചെയ്യുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.