പാരിസ്: യൂറോയിലെ ചരിത്രവിജയത്തിലേക്കുള്ള യാത്രയില്‍ ഐസ്ലന്‍ഡിന് സെല്‍ഫ് ഗോള്‍ കുരുക്ക്. ആദ്യജയം തേടിയിറങ്ങിയ ഐസ്ലന്‍ഡിനെതിരെ ഭാഗ്യത്തിന്‍െറ അകമ്പടിയോടെ ഹംഗറി സമനില പിടിച്ചു (1-1).
ആദ്യ കളിയിലെ പരുക്കന്‍കളിയുടെ തുടര്‍പ്രകടനവുമായി ഗ്രൗണ്ടിലിറങ്ങിയ ഐസ്ലന്‍ഡിന് വിനയായത് അവസാനസമയത്തെ സെല്‍ഫ് ഗോളാണ്. 40ാം മിനിറ്റില്‍ ജില്‍ഫി സിഗുര്‍ഡ്സന്‍െറ പെനാല്‍റ്റിയില്‍ മുന്നിലത്തെിയ ശേഷമാണ് ഇത്തിരിക്കുഞ്ഞന്മാര്‍ സമനില വഴങ്ങിയത്. ആദ്യ ഗോള്‍ കയറിയശേഷം പരുക്കന്‍ കളി അരങ്ങേറിയ മൈതാനത്ത് ആറുതവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് എടുക്കേണ്ടിവന്നു. 88ാം മിനിറ്റില്‍ ഗോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഐസ്ലന്‍ഡിന്‍െറ പ്രതീക്ഷക്കുമേല്‍ സെല്‍ഫ്ഗോള്‍ വീണത്. ബോക്സിനുള്ളിലെ കൂട്ടപൊരിച്ചിലില്‍ ഹംഗേറിയന്‍ സ്ട്രൈക്കര്‍ നികോളിക്കിന്‍െറ കാലില്‍ അകപ്പെടാതിരിക്കാനുള്ള രക്ഷാപ്രവര്‍ത്തനിടെ ബിര്‍കിര്‍മാര്‍ സീവര്‍സന്‍െറ കാലില്‍തട്ടി പന്ത് വലക്കുള്ളിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.