സ്റ്റീവ് കോപ്പല്‍ ബ്ലസ്റ്റേഴ്സ് കോച്ചായേക്കും



കൊച്ചി: മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം സ്റ്റീവ് കോപ്പലിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ പുതിയ പരിശീലകനായി നിയമിച്ചേക്കും. സ്റ്റീവുമായി പ്രാഥമിക ചര്‍ച്ചകള്‍ ബ്ളാസ്റ്റേഴ്സ് അധികൃതര്‍ നടത്തിയതായാണ് സൂചന. പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധനായെന്നാണ് വിവരം. കരാറിനെ സംബന്ധിച്ച് വിശദ ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച സ്റ്റീവ് ഇന്ത്യയിലത്തെും.  
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ളബുകളുടെയടക്കം പരിശീലകനായി 30 വര്‍ഷത്തെ പരിചയസമ്പത്തുമായാണ് 60കാരനായ കോപ്പലിന്‍െറ ഇന്ത്യയിലേക്കുള്ള വരവ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 300 കളികളിലും ഇംഗ്ളണ്ട് ദേശീയ ടീമിനായി 42 കളികളിലും ബൂട്ടുകെട്ടിയ താരമാണ് കോപ്പല്‍. നേരത്തെ, സ്പാനിഷ് ടീമായ ലെവന്‍െറയുടെ മുന്‍ പരിശീലകന്‍ ജുവാന്‍ ഇഗ്നാഷ്യോ മാര്‍ട്ടിനസ് കേരള ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.