നൈസ്(ഫ്രാൻസ്): യൂറോ കപ്പിൽ റഷ്യ–ഇംഗളണ്ട് മൽസരത്തിനിടെ സംഘർഷമുണ്ടാക്കിയ റഷ്യൻ ആരാധകരെ ഫ്രാൻസിൽ നിന്ന് പുറത്താക്കുന്നു. അക്രമമുണ്ടാക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിൽ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മാഴ്സെല്ലക്കടുത്ത് താമസിക്കുന്ന 29 റഷ്യൻ അനുകൂലികളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് ഫ്രഞ്ചു ഗവൺമെൺറിെൻറ നടപടി.
റഷ്യയുടെ അടുത്ത മൽസരം െസളാവാക്യയോടാണ്. മൽസരത്തിന് വേദിയാകുന്ന ലില്ലിയിലേക്കും ആരാധകർ നീങ്ങാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. സംഘർഷം അഴിച്ചു വിട്ടവർക്കെതിരെ നടപടിയെടുക്കാത്തതിൽ ഇംഗളീഷ് ഫുട്ബോൾ അസോസിയേഷൻ ഫ്രഞ്ചു ഗവൺമെൻറിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
യൂറോ കപ്പിൽ ഇംഗളണ്ടും റഷ്യയും തമ്മിലെ മൽസര ശേഷമായിരുന്നു സംഘർഷം ഉണ്ടായത്. മാഴ്സെല്ലയിൽ നടന്ന ആക്രമണത്തിൽ മുപ്പത്തഞ്ചോളം ആളുകൾക്കാണ് പരിക്കേറ്റത്.സംഭവത്തിൽ പൊലീസിനു നേരെ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞ രണ്ട് പേരെ അറസ്റ്റു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.