മെല്‍ബണ്‍: ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ് ആസ്ട്രേലിയന്‍ റൗണ്ടില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസിന് ജയം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ടോട്ടന്‍ഹാമിനെ 2-1ന് വീഴ്ത്തിയാണ് യുവന്‍റസ് മേഖലയില്‍നിന്ന് ഒന്നാമന്മാരായത്.കളിയുടെ ആറാം മിനിറ്റില്‍ പൗലോ ഡിബാലയും 14ാം മിനിറ്റില്‍ മെദി ബെനേറ്റിയയും നേടിയ ഗോളിലൂടെ യുവന്‍റസ് ലീഡ് നേടി. രണ്ടാം പകുതിയുടെ 67ാം മിനിറ്റില്‍ എറിക് ലമേലയിലൂടെ തിരിച്ചടി തുടങ്ങിയെങ്കിലും ടോട്ടന്‍ഹാമിന് കളി പിടിക്കാന്‍ കഴിഞ്ഞില്ല. യു.എസ്-യൂറോപ്പ് റൗണ്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മഡ്രിഡ് ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെയും ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്, സീരി എ ക്ളബ് എ.സി മിലാനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.