മൈക്കല്‍ ചോപ്ര വീണ്ടും കേരള ബ്ലാസ്​റ്റേഴ്​സിൽ

കൊച്ചി:  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച മുന്‍ ന്യൂ കാസില്‍ യുനൈറ്റഡ് താരം മൈക്കിള്‍ ചോപ്ര വീണ്ടും കേരള ടീമിലേക്ക്. ഐ.എസ്.എല്‍ മൂന്നാം സീസണിന് മുന്നോടിയായിട്ടാണ് ബ്ലാസ്റ്റേഴ്​സ്​  മാനേജ്മെൻറ്​ ഈ 32കാരനെ സമീപിച്ചിരിക്കുന്നത്. ഫിറ്റ്നസ്  തെളിയിക്കാനായാല്‍ ഇന്ത്യന്‍ വംശജനായ ഇംഗ്ളീഷ് സ്ട്രൈക്കര്‍ വീണ്ടും ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞേക്കും.

പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യന്നത്. 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഒന്‍പത് കളികള്‍ കളിച്ച താരത്തിന് ഗോളൊന്നും നേടാനായിരുന്നില്ല.

നിലവില്‍ സ്കോട്ടിഷ് ലീഗിലാണ് മൈക്കല്‍ ചോപ്ര കളിക്കുന്നത്. ലീഗില്‍ 16 മത്സരങ്ങളില്‍ ടീമിനെ പ്രതിനിധീകരിച്ച താരം രണ്ട് ഗോളും നേടിയിരുന്നു. ചോപ്രയുടെ മാതാപിതാക്കള്‍ പഞ്ചാബ് സ്വദേശികളാണ്. ലണ്ടനില്‍ ജനിച്ച ചോപ്ര ഇംഗ്ളണ്ട് അണ്ടര്‍ 16, 20 ടീമുകള്‍ക്ക് വേണ്ടി പന്തു തട്ടിയിട്ടുണ്ട്. നേരത്തെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിന് തന്‍്റെ ബ്രീട്ടീഷ് പാസ്പോര്‍ട്ട് ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ വര്‍ഷം ചോപ്ര വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.