ആന്‍റിഗ്വെ: വിവിയന്‍ റിച്ചാര്‍ഡ്സ് കളി തുടങ്ങുമ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ താരങ്ങളില്‍ ആരും ജനിച്ചിട്ടു പോലുമില്ല. റിച്ചാര്‍ഡ്സ് കളി നിര്‍ത്തുമ്പോള്‍ നായകന്‍ വിരാട് കോഹ്ലിയുടെ പ്രായം ആറ് വയസ്സ്. റിച്ചാര്‍ഡ്സിന്‍െറ കളി ടി.വിയില്‍ കണ്ട പരിചയം മാത്രമെ ടീമംഗങ്ങള്‍ക്കുള്ളൂ. ഇവരെയെല്ലാം ഞെട്ടിച്ചാണ് ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ റിച്ചാര്‍ഡ്സ് അപ്രതീക്ഷിതമായി എത്തിയത്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ട്വിറ്ററിലൂടെ ഇന്ത്യന്‍ താരങ്ങള്‍ ആഘോഷമാക്കി.
റിച്ചാര്‍ഡ്സിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് കോഹ്ലി, ധവാന്‍, രഹാനെ, വിജയ്, രാഹുല്‍ എന്നിവര്‍ കൂടിക്കാഴ്ചയെ വിവരിച്ചത്. അവിസ്മരണീയ നിമിഷം എന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇതിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത് വിലമതിക്കാനാവാത്ത ഉപദേശങ്ങളാണെന്നും കോഹ്ലി കുറിച്ചു. റിച്ചാര്‍ഡ്സുമായുള്ള ചെറിയ കൂടിക്കാഴ്ച സന്തോഷം പകരുന്നതാണെന്ന് ശിഖര്‍ ധവാന്‍ പറഞ്ഞു. ഇതിഹാസമായ റിച്ചാര്‍ഡ്സില്‍നിന്ന് വിലപ്പെട്ട ഉപദേശങ്ങള്‍ ലഭിച്ചതായും ഇത് അനുഗ്രഹമാണെന്നും ലോകേഷ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.