ഫുട്സാല്‍: റൊണാള്‍ഡീന്യോ മടങ്ങി, പകരം കഫു

ചെന്നൈ: പ്രീമിയര്‍ ഫുട്സാലില്‍ ഗോവ മാര്‍ക്വീ താരം റൊണാള്‍ഡീന്യോ നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ബംഗളൂരുവിനെതിരെ അഞ്ചുഗോള്‍ നേടിയ ബ്രസീല്‍ ഇതിഹാസം തിങ്കളാഴ്ച നാട്ടിലേക്ക് പറന്നു. പകരക്കാരനായി മറ്റൊരു ബ്രസീല്‍ താരം കഫു ടീമിനൊപ്പം ചേര്‍ന്നു. റിയോ വേദിയാവുന്ന പാരാലിമ്പിക്സ് അംബാസഡറായ റൊണാള്‍ഡീന്യോ അതുമായി ബന്ധപ്പെട്ട തിരക്കുകളിലേക്കാണ് മടങ്ങിയത്.

റൊണാള്‍ഡീന്യോയുടെ വരവോടെ ലോകമാധ്യമങ്ങളിലും പ്രീമിയര്‍ ഫുട്സാല്‍ ശ്രദ്ധനേടിയിരുന്നു. മൂന്നു മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ഞായറാഴ്ച കാണികളുടെ മനവും കവര്‍ന്നു. 1994, 2002 ബ്രസീല്‍ ലോക ചാമ്പ്യന്‍ ടീമംഗമായ കഫു 142 മത്സരങ്ങളില്‍ മഞ്ഞപ്പടയുടെ ജഴ്സിയണിഞ്ഞിരുന്നു. സാവോപോളോ, പാല്‍മിറാസ്, എ.എസ് റോമ, എ.സി മിലാന്‍ ക്ളബുകളുടെ റൈറ്റ്ബാക്കുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.