ഐ.എസ്.എല്‍; രണ്ട് മണിപ്പൂരി താരങ്ങള്‍ ഡൈനാമോസില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ളബ് ഡല്‍ഹി ഡൈനാമോസ് രണ്ട് മണിപ്പൂരി താരങ്ങളെക്കൂടി സ്വന്തമാക്കി. മിലന്‍ സിങ്, സോറം പോറെ എന്നിവരെയാണ് മൂന്നാം സീസണിലേക്കായി ക്ളബിലത്തെിച്ചത്. ഗോള്‍കീപ്പറായ 23കാരന്‍ സോറം പോറെക്ക് സൂപ്പര്‍ ലീഗിലെ അരങ്ങേറ്റമാണെങ്കില്‍, മധ്യനിരതാരമായ 24കാരന്‍ മിലന്‍ സിങ് പ്രഥമ സീസണില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനുവേണ്ടി കളിച്ചിരുന്നു. ഇന്ത്യ അണ്ടര്‍ 23 ടീമിലും ഇടംനേടി.  
ഷില്ളോങ് ലജോങ്ങിലും പൈലന്‍ ആരോസിലും ഒന്നിച്ചുകളിച്ചാണ് ഇരുവരും ശ്രദ്ധേയ താരങ്ങളാകുന്നത്.  ഒരു സീസണില്‍ പൈലന്‍ ആരോസിന്‍െറ വലകാത്ത സോറം, ലോണില്‍ ബംഗളൂരു എഫ്.സിക്കുവേണ്ടിയും കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ഐസോള്‍ എഫ്.സി താരമായിരുന്നു.

ഇറ്റാലിയന്‍ ലോക ചാമ്പ്യന്‍ ജിയാന്‍ലൂക സംബ്രോട്ടക്ക് കീഴിലാണ് ഡല്‍ഹി ഡൈനാമോസ്  മൂന്നാം സീസണിന് ഒരുങ്ങുന്നത്. ടീമിന്‍െറ നിര്‍ണായക തീരുമാനമെന്നാണ് സംബ്രോട്ട മണിപ്പൂരി യുവതാരങ്ങളുടെ കരാറിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി മാനേജ്മെന്‍റ് തലത്തിലെ പ്രധാന ചര്‍ച്ചയും ഇതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.