ബ്രസല്‍സ്: ബെല്‍ജിയം ഫുട്ബാള്‍ ചരിത്രത്തിലെ സുവര്‍ണതലമുറയുടെ പരിശീലകന്‍ മാര്‍ക് വില്‍മോട്ടിനെ ചുമതലയില്‍നിന്നും പുറത്താക്കി. ദേശീയ ടീമിനെ ലോകറാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ വരെയത്തെിച്ച മുന്‍ താരത്തെ യൂറോകപ്പിലെ പുറത്താവലിനു പിന്നാലെയാണ് പരിശീലക സ്ഥാനത്തുനിന്നും ഒഴിവാക്കിയത്. ക്വാര്‍ട്ടറില്‍ വെയ്ല്‍സിനോട് തോറ്റ് നാട്ടില്‍ മടങ്ങിയത്തെിയതു മുതല്‍ കോച്ചിനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. 2012ല്‍ സ്ഥാനമേറ്റ വില്‍മോട്ടുമായുള്ള കരാര്‍ 2018 ലോകകപ്പു വരെ നിലനില്‍ക്കെയാണ് ബെല്‍ജിയം ഫുട്ബാള്‍ അസോസിയേഷന്‍െറ നടപടി. യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ ഒരുപിടി സൂപ്പര്‍താരങ്ങളെ അണിനിരത്തി കഴിഞ്ഞ ലോകകപ്പിലും യൂറോകപ്പിലും കിരീടഫേവറിറ്റുകളായത്തെിയവര്‍ പാതിവഴിയില്‍ കീഴടങ്ങി മടങ്ങുകയായിരുന്നു.
51 കളിയില്‍ 34 ജയം സമ്മാനിച്ച വില്‍മോട്ടിനു കീഴിലായിരുന്നു ബെല്‍ജിയം ലോകഫുട്ബാള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തത്തെിയത്. 54ല്‍ നിന്നും ഒന്നാം നമ്പര്‍ ടീമാക്കി മാറ്റിയെങ്കിലും കിരീടനേട്ടങ്ങളിലൊന്നും ടീമിനെ എത്തിക്കാനാവാത്തത് തിരിച്ചടിയായി. നിലവില്‍ രണ്ടാം റാങ്കുകാരാണിവര്‍. പ്രധാന ടൂര്‍ണമെന്‍റുകളില്‍ പതറിപ്പോവുന്ന ശൈലിമാറ്റാന്‍ മാറ്റം അനിവാര്യമെന്ന് വ്യക്തമാക്കിയാണ് വില്‍മോട്ടിന്‍െറ നാലുവര്‍ഷത്തെ സേവനം അവസാനിപ്പിക്കാന്‍ ബെല്‍ജിയം ഫുട്ബാള്‍ തീരുമാനിച്ചത്. 1990 മുതല്‍ 2002 വരെ ദേശീയ ടീമംഗമായിരുന്ന വില്‍മോട്ട് 2009ലാണ് സഹപരിശീലകനായത്തെുന്നത്. ഡിക് അഡ്വകാറ്റിനും ജോര്‍ജസ് ലീകന്‍സിനും സഹായിയായി ജോലിചെയ്തശേഷം 2012യൂറോ കപ്പിനു പിന്നാലെ മുഖ്യ പരിശീലകനായി. 25വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കാലം ദേശീയ ടീമിന്‍െറ പരിശീലകനായി പണിയെടുത്ത റെക്കോഡുമായാണ് 47കാരന്‍ പടിയിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.