ജൂനിയര്‍ ഫുട്ബാള്‍: സിറ്റി ട്രയലില്‍ ഏഴുപേര്‍ക്ക് സെലക്ഷന്‍

കൊച്ചി: സ്കൂള്‍ തലത്തിലുള്ള ഫുട്ബാള്‍ പ്രതിഭകളെ കണ്ടത്തൊന്‍ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ ജൂനിയര്‍ ഫുട്ബാള്‍ ക്യാമ്പ് ഏഴാം പതിപ്പിന്‍െറ കൊച്ചി സിറ്റി ട്രയലില്‍നിന്ന് ഏഴു കളിക്കാരെ തെരഞ്ഞെടുത്തു. റുമെയ്സ് (ഫാക്ട് അക്കാദമി- എം.എസ്.പി,  മലപ്പുറം), ടി.കെ. ശ്രീരാജ് (എസ്.എച്ച് അക്കാദമി- സേക്രഡ് ഹാര്‍ട്ട് സ്കൂള്‍, തേവര), മുഹമ്മദ് സലീഫ് (ആലുവ സെറ്റില്‍മെന്‍റ് ഹൈസ്കൂള്‍), ആല്‍ഫിന്‍ വാള്‍ട്ടര്‍ (ഗവ. ഹൈസ്കൂള്‍, മുപ്പത്തടം), അലക്സ് സജി (റെഡ്സ്റ്റാര്‍ അക്കാദമി-കല്‍ദിയന്‍ സിറിയന്‍ എച്ച്.എസ്.എസ്, തൃശൂര്‍), കെ.എ. മൊഹമ്മദ് അനാസ് (റെഡ് സ്റ്റാര്‍ അക്കാദമി-അഞ്ചേരി, ഹൈസ്കൂള്‍), പി. ദീപക് രാജ് (റെഡ് സ്റ്റാര്‍ അക്കാദമി-കല്‍ദിയന്‍ സിറിയന്‍ എച്ച്.എസ്.എസ്, തൃശൂര്‍) എന്നിവരാണ് കൊച്ചിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍. റിസര്‍വ് താരങ്ങളായി എന്‍.ജി. നിതിന്‍ (റെഡ് സ്റ്റാര്‍ അക്കാദമി-കല്‍ദിയന്‍ സിറിയന്‍ എച്ച്.എസ്.എസ്, തൃശൂര്‍), കെ.എ. മൊഹമ്മദ് ഫാസില്‍ (നജാത് പബ്ളിക് സ്കൂള്‍, കളമശ്ശേരി) എന്നിവരെയും തെരഞ്ഞെടുത്തു. എറണാകുളത്തെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന കൊച്ചി സിറ്റി ട്രയലില്‍ 300 സ്കൂളുകള്‍, ഫുട്ബാള്‍ ക്ളബുകള്‍ എന്നിവയില്‍നിന്നായി നാലായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. കൊച്ചി സിറ്റി ഫിനാലെയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴു കളിക്കാര്‍ക്ക് മറ്റു നഗരങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്ന ടീമുകള്‍ക്കെതിരെ ദേശീയ ഫിനാലെയില്‍ കളിക്കാന്‍ അവസരം ലഭിക്കും. പുണെയില്‍ നടക്കുന്ന ദേശീയ ഫിനാലെയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച അഞ്ച് കളിക്കാര്‍ക്ക് ജര്‍മനിയിലെ  എഫ്.സി ബയേണ്‍ മ്യൂണിക്കില്‍ പരിശീലനം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.