ചെക്കിന്‍െറ കുപ്പായത്തില്‍ ഇനി പീറ്റര്‍ ചെക്ക് ഇല്ല

പ്രാഗ്: 14 വര്‍ഷം ചെക് റിപ്പബ്ളിക്കിന്‍െറ വലകാത്ത ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് ദേശീയ ടീമിന്‍െറ കുപ്പായമഴിച്ചു. യൂറോകപ്പില്‍ ഗ്രൂപ് റൗണ്ടില്‍ ഒരു കളി പോലും ജയിക്കാതെ നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ആഴ്സനല്‍ ഗോളിയായ ചെക്ക് ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2002ല്‍ ദേശീയ ടീമില്‍ ഇടം നേടിയ പീറ്റര്‍ ചെക്ക് 14 വര്‍ഷത്തിനുള്ളില്‍ നാല് യൂറോകപ്പും ഒരു ലോകകപ്പും ഉള്‍പ്പെടെ 124 മത്സരങ്ങളില്‍ ഗ്ളൗസ് അണിഞ്ഞു. കിരീടമൊന്നും സ്വന്തമാക്കാനായില്ളെങ്കിലും 2004ലെ യൂറോപ്യന്‍ ഇലവനില്‍ ഇടം നേടി. എട്ടുതവണ ചെക് റിപ്പബ്ളിക്കിന്‍െറ ഏറ്റവും മികച്ച ഫുട്ബാളറായും തെരഞ്ഞെടുക്കപ്പെട്ട. എട്ടു തവണ ഗോള്‍ഡന്‍ ബാള്‍ പുരസ്കാരവും. 11 വര്‍ഷം ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ഗോളിയായിരുന്ന ചെക്ക് കഴിഞ്ഞ സീസണിലാണ് ആഴ്സനലിലേക്ക് കൂടുമാറിയത്.

ക്ളബ് കരിയറില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്നതിനായാണ് ഇപ്പോള്‍ വിരമിക്കുന്നത്. കളിക്കൊപ്പം വിശ്രമവും അനിവാര്യമാണ് -ചെക്ക് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. 1997ല്‍ അണ്ടര്‍ 15 ദേശീയ ടീമിലൂടെ തുടങ്ങിയ പീറ്റര്‍ ചെക്ക് അണ്ടര്‍ 21 വരെ വിവിധ പ്രായവിഭാഗത്തില്‍ രാജ്യത്തിനുവേണ്ടി കളിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.