മഡ്രിഡ്: യൂറോകപ്പ് പ്രീക്വാര്‍ട്ടറിലെ പുറത്താവലിനു പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന്‍െറ പരിശീലക സ്ഥാനത്തുനിന്നും വിസെന്‍െറ ഡെല്‍ബോസ്കെ രാജിവെച്ചു. 2010 ലോകകപ്പും 2012 യൂറോകപ്പും സമ്മാനിച്ച് സ്പാനിഷ് ഫുട്ബാളിനെ സുവര്‍ണനാളുകളിലേക്ക് നയിച്ച പരിശീലകനാണ് എട്ടുവര്‍ഷത്തെ ദൗത്യം മതിയാക്കി പടിയിറങ്ങുന്നത്. യൂറോകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോല്‍വി വഴങ്ങി നാട്ടില്‍ മടങ്ങിയത്തെിയതിനു പിന്നാലെയാണ് 1975-80 നാളുകളിലെ ദേശീയതാരം കൂടിയായ ഡെല്‍ബോസ്കെയുടെ രാജിപ്രഖ്യാപനം. 2014 ലോകകപ്പില്‍ സ്പെയിന്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെ ആരംഭിച്ച തിരിച്ചടികള്‍ക്കാണ് ഫ്രാന്‍സ് യൂറോകപ്പോടെ അന്ത്യമായത്.
രാജി നേരത്തെ നിശ്ചയിച്ചതാണെന്നായിരുന്നു ഡെല്‍ബോസ്കെയുടെ പ്രതികരണം. ‘യൂറോയില്‍ ടീമിന്‍െറ പ്രകടനം എന്തായാലും ഭാവി നേരത്തെ തീരുമാനിച്ചതാണ്. ജൂലൈ 30ഓടെ ജോലി മതിയാക്കും. പക്ഷേ, സ്പെയിനിന് സഹായവുമായി ഞാനുണ്ടവും’ -ഡെല്‍ബോസ്കെ പറഞ്ഞു. ലൂയി അരഗോണസിനു കീഴില്‍ സ്പെയിന്‍ 2008 യൂറോ ചാമ്പ്യന്മാരായതിനു പിന്നാലെയാണ് ഡെല്‍ബോസ്കെ പരിശീലക സ്ഥാനമേറ്റത്. കേളികേട്ട ‘ടികി ടാക’ ശൈലിയിലേക്ക് ടീമിനെ രൂപപ്പെടുത്തിയെടുത്തത് റയല്‍ മഡ്രിഡ് മുന്‍ പരിശീലകന്‍കൂടിയായ ഡെല്‍ബോസ്കെയായിരുന്നു.
മുന്‍ സെവിയ്യ ലെവാന്‍െറ കോച്ച് യോക്വിം കപറോസിനെ പുതിയ കോച്ചായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.