കുഞ്ഞുമെസ്സി ഇവിടെയുണ്ട്


പ്ളാസ്റ്റിക് സഞ്ചിയില്‍ നീല പെയിന്‍റടിച്ച് ലയണല്‍ മെസ്സിയുടെ ജഴ്സിയാക്കിയ കുഞ്ഞു ആരാധകനെ ലോകം കണ്ടത്തെി.  മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവില്‍ അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ ഗസ്നിയിലെ ജഗോരി ജില്ലയില്‍നിന്നുള്ള അഞ്ചു വയസ്സുകാരന്‍ മുര്‍തസ അഹമ്മദാണ് ആരാധകലോകം തേടിയ കുഞ്ഞു മെസ്സിയെന്ന് തിരിച്ചറിഞ്ഞു. നീലവരകളിലെ വെള്ള സഞ്ചി കുപ്പായമായണിഞ്ഞ് കാമറക്ക് പുറംതിരിഞ്ഞ് നില്‍ക്കുന്ന കുഞ്ഞു ആരാധകന്‍െറ ചിത്രം മെസ്സിയുടെ ഫാന്‍ പേജിലൂടെ ട്വിറ്ററും ഫേസ്ബുക്കും ഏറ്റെടുത്തതോടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ‘കുഞ്ഞു മെസ്സി’യെക്കുറിച്ച് അവകാശവാദങ്ങളത്തെി.
ഇറാഖിലെ കുര്‍ദ് മേഖലയില്‍നിന്നും ബാഴ്സലോണ ജഴ്സിയണിഞ്ഞ കുട്ടിയുടെ ചിത്രവുമായി കുര്‍ദിഷ് ടി.വിയും സിറിയയില്‍ നിന്നും വാര്‍ത്തകള്‍ വന്നെങ്കിലും തെറ്റാണെന്നു തെളിഞ്ഞു. പിന്നാലെയാണ് അഫ്ഗാന്‍ ഗ്രാമീണബാലനാണ് ആ കുഞ്ഞുമെസ്സിയെന്ന് ലോകം കണ്ടത്തെിയത്.
മൂത്ത സഹോദരന്‍ ആസിമാണ് മുര്‍തസയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടത്.
പക്ഷേ, കുഞ്ഞനിയന്‍െറ ചിത്രംതേടി ലോകം പരക്കംപായുന്ന കാര്യമൊന്നും ആസിം അറിഞ്ഞില്ല. കര്‍ഷകകുടുംബത്തിന് അതിനൊന്നും നേരവുമില്ലായിരുന്നു. ഒടുവില്‍ ആസ്ട്രേലിയയില്‍ കഴിയുന്ന ബന്ധുവാണ് ലോകംതേടുന്ന കുഞ്ഞുമെസ്സി മുര്‍തസയാണെന്ന് അറിയിച്ച് ഫേസ്ബുക്കിലൂടെ ആദ്യം രംഗത്തത്തെിയത്. ഒപ്പം പിതാവ് ആരിഫിന്‍െറ നമ്പറും നല്‍കിയതോടെ ലോകം തേടിയ നിഗൂഢതയുടെ ചുരുളഴിഞ്ഞു.
‘മെസ്സിയുടെ കടുത്ത ആരാധകനാണ് അവന്‍. ഒരു ജഴ്സി വാങ്ങിനല്‍കാന്‍ കര്‍ഷകനായ എന്‍െറ കൈയില്‍ കാശില്ല. എളുപ്പവഴിയെന്ന നിലയില്‍ അവന്‍ പ്ളാസ്റ്റിക് ബാഗ് മെസ്സിയുടെ കുപ്പായമാക്കി മാറ്റുകയായിരുന്നു’ -നിജസ്ഥിതി അറിയാന്‍ വിളിച്ച വിദേശമാധ്യമങ്ങളോട് ആരിഫ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.