മലപ്പുറം: പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്ന അണ്ടര്‍ 18 ഐ ലീഗ് ഫുട്ബാളിന്‍െറ അന്തിമ റൗണ്ട് മത്സരങ്ങള്‍ ബുധനാഴ്ച ആരംഭിക്കുമ്പോള്‍ നാല് മലയാളി കൗമാര താരങ്ങളും കളത്തിലിറങ്ങും. പുണെ എഫ്.സിക്ക് വേണ്ടി ആഷിഖ് കുരുണിയന്‍, ഷെയ്ന്‍ ഖാന്‍, പുണെ ഡി.എസ്.കെ ശിവാജിയന്‍സ് എഫ്.സിക്കായി സഫ്വാന്‍ മേമന, കെ. പ്രശാന്ത് എന്നിവരാണ് കളിക്കുന്നത്. പശ്ചിമബംഗാളിലെ ഹൗറയും കൊല്‍ക്കത്തയുമാണ് വേദി.
അണ്ടര്‍ 19 ഇന്ത്യന്‍ ടീം അംഗം കൂടിയാണ് മുന്നേറ്റ നിരയില്‍ കളിക്കുന്ന ആഷിഖ്. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് പുണെയിലത്തെുന്നത്. കഴിഞ്ഞ സീസണില്‍ അണ്ടര്‍ 18 ഐ ലീഗില്‍ റണ്ണേഴ്സ് അപ്പായ പുണെ എഫ്.സി സംഘത്തില്‍ അംഗമായിരുന്നു. മലപ്പുറം പട്ടര്‍ക്കടവിലെ കുരുണിയന്‍ അസൈന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഗോള്‍ കീപ്പറായ ഷെയ്ന്‍ ഖാന്‍ കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളജ് താരമാണ്. കൊടുവള്ളി പാലക്കുറ്റി കുന്നുമ്മല്‍ മമ്മുക്കുട്ടിയും ജൂഫ്രിയയുമാണ് മാതാപിതാക്കള്‍.
അണ്ടര്‍ 19 ഇന്ത്യന്‍ താരമായ പ്രശാന്ത് അണ്ടര്‍ 14, 16 ദേശീയ ടീമുകളിലും അംഗമായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ കെ. മോഹന്‍ ദാസിന്‍െറയും പ്രഭയുടെയും മകനാണ്. കഴിഞ്ഞ വര്‍ഷം ഡി.എസ്.കെയിലത്തെിയ സഫ്വാനും എം.എസ്.പിയുടെ താരമായിരുന്നു.മലപ്പുറം പടിഞ്ഞാറ്റുമ്മുറി വിലങ്ങപ്പുറം മേമന അബ്ദുല്‍ കരീമും ഫാത്തിമയുമാണ് മാതാപിതാക്കള്‍.
സീനിയര്‍ മത്സരങ്ങള്‍ പോലെ ലീഗ് റൗണ്ടായായിരുന്നു അണ്ടര്‍ 18 മത്സരങ്ങളും കഴിഞ്ഞ സീസണ്‍ വരെ. ഇക്കുറി യോഗ്യതാ റൗണ്ടില്‍നിന്ന് 10 ടീം അന്തിമ റൗണ്ടിലേക്ക് കടന്നു. ഇവര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റുമുട്ടും. കൂടുതല്‍ പോയന്‍റ് നേടുന്ന രണ്ട് വീതം സംഘങ്ങള്‍ സെമി ഫൈനലിലത്തെും. കലാശക്കളി ഫെബ്രുവരി ആറിനാണ്. എ.ഐ.എഫ്.എഫ് അക്കാദമിയാണ് നിലവിലെ ജേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.