സന്തോഷ് ട്രോഫി ഫുട്ബാള്‍: നാരായണ മേനോന്‍ കോച്ച്

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള  ടീമിന്‍െറ പരിശീലകനായി തൃശൂര്‍ കേരള വര്‍മ കോളജ് കായിക പരിശീലന വിഭാഗം മേധാവിയും മുന്‍ കാലിക്കറ്റ് സര്‍വകലാശാല ഫുട്ബാള്‍ കോച്ചുമായ വി.എ. നാരായണ മേനോനെ കെ.എഫ്.എ നിയമിച്ചു. കേരള വര്‍മയില്‍ അസോസിയേറ്റ് പ്രഫസറായ നാരായണമേനോന്‍ കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ലോകകപ്പിന്‍െറ ആദ്യ കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു.അണ്ടര്‍ 16, 19, 23  ദേശീയ ടീമുകളുടെയും ഒളിമ്പിക്സ് ഫുട്ബാള്‍ ടീമിന്‍െറയും കോച്ചായിരുന്നു.

കോതമംഗലം എം.എ കോളജിലാണ് ക്യാമ്പ്. വിവിധ വകുപ്പുകളിലെ താരങ്ങളെയും ഉള്‍പ്പെടുത്തി ഈ മാസം 31 മുതല്‍ സമ്പൂര്‍ണ ടീമിന്‍െറ പരിശീലനം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സീനിയര്‍ മത്സരത്തില്‍നിന്ന് തെരഞ്ഞെടുത്ത 35 പേര്‍ക്കുള്ള ക്യാമ്പ് വെള്ളിയാഴ്ച ആരംഭിക്കും.
പരിശീലനത്തിന് സമയക്കുറവുണ്ട്. എങ്കിലും നല്ല ടീമിനെ ഉണ്ടാക്കിയെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നാരായണ മേനോന്‍ പറഞ്ഞു. അടുത്ത മാസം ഒമ്പതിന് ചെന്നൈയിലാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റ്. കേരള ടീമിന് യോഗ്യതറൗണ്ട് മുതല്‍ കളിക്കണം. സി. ഹാരി ബെന്നിയാണ് അസി. കോച്ച്. മുന്‍ ഇന്ത്യന്‍ താരം ഫിറോസ് ശരീഫാണ് ഗോള്‍കീപ്പര്‍  കോച്ച്.

പരിശീലന ക്യാമ്പിലേക്ക് 35 പേര്‍
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ പരിശീലന ക്യാമ്പിലേക്ക് 35 പേരെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച കോതമംഗലം എം.എ കോളജ് ഗ്രൗണ്ടില്‍ ക്യാമ്പ് തുടങ്ങും. തെരഞ്ഞെടുക്കപ്പെട്ട എന്‍.എം. റിയാസ്, വി.പി. സുഹൈര്‍, പി.എം. ഷജീര്‍, നാസറുദ്ദീന്‍ എന്നിവര്‍ കേരള ജേഴ്സി അണിഞ്ഞവരാണ്.  

ഗോള്‍ കീപ്പര്‍മാര്‍: സാഖ്ലൈന്‍, കെ. മിര്‍ഷാദ്, അജ്മല്‍.
ഡിഫന്‍ഡര്‍മാര്‍: നജേഷ്, എം.ഡി. ദിപിന്‍, രാഹുല്‍ വി. രാജ്  സി.എക്സ്. ബ്രയാന്‍ സേവ്യര്‍, നൗഫല്‍, ബി.ടി. ശരത് , അജ്മലുദ്ദീന്‍, ജിയാദ് ഹസന്‍, നജ്മുദ്ദീന്‍ കളരിക്കല്‍, പി.എം. ഋഷിത്ത്, ശ്രീരാഗ്, ഷാനിദ് വാലന്‍.
മിഡ്ഫീല്‍ഡര്‍മാര്‍: അഖില്‍ജിത്ത്, പ്രവീണ്‍കുമാര്‍ , എന്‍.എം. റിയാസ്, മുഹമ്മദ് റാഫി, നിര്‍മല്‍ കുമാര്‍, നഹാസ്, ഇ. സാജിദ്, അഷ്കര്‍, സജേഷ് , ഷിജു.
ഫോര്‍വേഡ്: സല്‍മാന്‍ , മുഹമ്മദ് പറക്കോട്ടില്‍, മുനീര്‍ , ഫൈസല്‍ റഹ്മാന്‍, എം. ഷിജു, വി.പി. സുഹൈര്‍, പി.എം. ഷജീര്‍ , മൗസൂഫ് നൈസന്‍, കിരണ്‍കുമാര്‍, നസറുദ്ദീന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.