തിരുവനന്തപുരം: പ്രതിസന്ധികളെ ചാടിക്കടന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് നിറയൊഴിക്കാന്‍ കോവളം എഫ്.സി തയാര്‍. അണ്ടര്‍ 15 ഐ ലീഗിലേക്കുള്ള ആദ്യ വിസില്‍ മുഴങ്ങാന്‍ മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ സ്വപ്നത്തിനപ്പുറം വിജയത്തിലേക്ക് പന്തുതട്ടാനാണ് ക്യാപ്റ്റന്‍ മിഥുന്‍ മത്തെ്യാസും സംഘവും തിങ്കളാഴ്ച ഇറങ്ങുക.
സംസ്ഥാനത്തിന്‍െറ ചരിത്രത്തിലാദ്യമായാണ് അണ്ടര്‍ 15ല്‍ ഒരു ടീം ഐ ലീഗ് കളിക്കാനിറങ്ങുന്നത്. ജനുവരി 18ന് ബംഗളൂരുവില്‍ കരുത്തരായ ഫത്തേ ഹൈദരാബാദുമായാണ് കോവളത്തിന്‍െറ കുട്ടിക്കൊമ്പന്മാരുടെ ആദ്യകളി. തുടര്‍ന്ന് 22ന് വിദേശ പരിശീലകരുടെ കീഴില്‍ കളിക്കുന്ന ബൊക്ക ജൂനിയേഴ്സ് അക്കാദമിയുമായും 24ന് മഹാഗണി എഫ്.സി 28ന് ഓസോണ്‍ എഫ്.സിയുമായും ഏറ്റുമുട്ടും. 30ന് ബംഗളൂരു എഫ്.സിയുമായാണ് അവസാന മത്സരം.
കോവളം ഫുട്ബാള്‍ ഫൗണ്ടേഷന്‍െറ കീഴില്‍ തിരുവനന്തപുരത്തെ ആദ്യത്തെ പ്രഫഷനല്‍ ഫുട്ബാള്‍ ക്ളബാണ് കോവളം എഫ്.സി. വിവാ കേരളക്കു ശേഷം എസ്.ബി.ടി രണ്ടാം ഡിവിഷനില്‍ കളിച്ചതൊഴിച്ചാല്‍ കേരളത്തിന് എത്തിനോക്കാന്‍ കഴിയാത്ത ടൂര്‍ണമെന്‍റില്‍ ആദ്യമായാണ് അണ്ടര്‍ 15 ല്‍ ഒരു ടീമുണ്ടാകുന്നത്. അതും ടൂ സ്റ്റാര്‍ പദവിയോടെ.
10 വര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയിലെ പ്രതിഭകളെ കണ്ടത്തൊനായി ടൈറ്റാനിയം ജീവനക്കാരനും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ ഗീവര്‍ഗീസ് ആരംഭിച്ച ജി.വി.ജെ അക്കാദമിയാണ് 2009ല്‍ കോവളം ഫുട്ബാള്‍ അക്കാദമിയായി മാറുന്നത്. കേരള സന്തോഷ് ട്രോഫി ടീം അംഗവും ടൈറ്റാനിയം ജീവനക്കാരനുമായ എബിന്‍ റോസായിരുന്നു ടീമിന്‍െറ ബുദ്ധികേന്ദ്രം. തീരദേശത്ത് വളര്‍ന്ന തനിക്ക് കാര്യമായ പരിശീലനവും മാര്‍ഗദര്‍ശിയുമില്ലാതെ കേരള ടീമില്‍ കയറിപ്പറ്റാമെങ്കില്‍ എന്തുകൊണ്ട് തീരദേശത്തെ സമര്‍ഥരായ ഫുട്ബാള്‍ താരങ്ങളെ ഭാവിയിലേക്കായി മാറ്റിവെച്ചൂടാ എന്ന ചിന്തയായിരുന്നു എബിനെ കോവളം എഫ്.സിയുടെ രൂപവത്കരണത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് 20 കുട്ടികളുമായി കടലോരത്ത് പന്തുതട്ടാനിറങ്ങിയ എബിനും കുട്ടികളും പതിയെ നേട്ടങ്ങള്‍ എത്തിപ്പിടിക്കുകയായിരുന്നു.
ടീം രൂപവത്കരിച്ച് ആദ്യവര്‍ഷംതന്നെ എ ഡിവിഷനില്‍ ചാമ്പ്യനായി കോവളം വരവറിയിച്ചു. കോസ്റ്റണ്‍ ക്ളബ്, എല്‍.എന്‍.സി.പി.ഇ തുടങ്ങിയ വമ്പന്മാരെയാണ് അന്ന് കടലിന്‍െറ മക്കള്‍ ചുഴറ്റിയെറിഞ്ഞത്. പക്ഷേ, അപ്പോഴും ഐ ലീഗ് എന്ന സ്വപ്നം എബിനും കുട്ടികള്‍ക്കും സ്വപ്നം മാത്രമായി അവശേഷിച്ചു. തുടര്‍ന്ന് ഐ ലീഗ് കളിക്കാനായി 2014ല്‍കോവളം ഫുട്ബാള്‍ ഫൗണ്ടേഷന്‍ എന്നപേരില്‍ ലിമിറ്റഡ് കമ്പനി രൂപവത്കരിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ കപ്പും (2015) മഹാവീര്‍കപ്പും (2015) ടീം സ്വന്തമാക്കി.
ഇന്ന് 200 ഓളം കുട്ടികളാണ് കോവളം ഫുട്ബാള്‍ അക്കാദമിക്ക് കീഴിലുള്ളത്. ഇതില്‍ സീനിയര്‍ ടീമിന് പുറമെ അണ്ടര്‍ 17,15, 13, വനിതാ വിഭാഗം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. പ്രമുഖ ഫുട്ബാള്‍ പരിശീലകരായ എന്‍.എം. നജീബ്, ഗീവര്‍ഗീസ് എന്നിവരടക്കം എട്ടുപേരാണ് ക്ളബിന്‍െറ മേല്‍നോട്ടക്കാര്‍. പക്ഷേ, ഇല്ലായ്മയില്‍നിന്ന് പന്തുതട്ടുന്ന ടീമിന് സഹായത്തിനായി ചില കൈകള്‍ ഉയരുന്നതൊഴിച്ചാല്‍ സര്‍ക്കാറിന്‍െറ ഒരു പ്രോത്സാഹനവുമില്ല. ഐ ലീഗ് കളിക്കുന്നതിനായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ് ടീമിനെ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരുവര്‍ഷത്തേക്ക് മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.