ബാഴ്സലോണ: അഞ്ചാം തവണയും ലോകഫു്ടബാളർ അവാർഡ് സ്വീകരിച്ച് ശേഷം ആദ്യ മത്സരത്തിനെത്തിയ മെസ്സിക്ക് എതിർതാരത്തിൻെറ പരിഹാസം. ഇതിന് സൂപ്പർ താരം ചുട്ടമറുപടിയും നൽകി. എസ്പോന്യോളിനെതിരായ മത്സരത്തിൽ മെസിയെ എതിർതാരം അൽവാരോ ഗോൺസലാസ് 'തീരെ ഉയരമില്ലാത്തവനാണ് താങ്കൾ' എന്ന് പറയുകയായിരുന്നു. ഉടൻ തന്നെ മെസി അൽവാരോ ഗോൺസലാസിൻെറ സമീപത്ത് ചെന്ന് താങ്കളൊരു ചീത്ത മനുഷ്യനാണെന്നും മറുപടി നൽകി. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്സ 2-0ത്തിന് വിജയിച്ചു. മുനീർ അൽ ഹെദ്ദാദിയുടെ ഇരട്ട ഗോൾ മികവിലാണ് ബാഴ്സയുടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.