എട്ടുവര്‍ഷം വിലക്ക്: ബ്ളാറ്ററും പ്ളാറ്റീനിയും നിയമപോരാട്ടത്തിന്

സൂറിച്: ഫിഫ എത്തിക്സ് കമ്മിറ്റിയുടെ എട്ടുവര്‍ഷത്തെ വിലക്കിനെ ചോദ്യംചെയ്ത് പ്രസിഡന്‍റ് സെപ് ബ്ളാറ്ററും യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റീനിയും നിയമ യുദ്ധത്തിലേക്ക്. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനുള്ള കാരണങ്ങള്‍ ഫിഫ വെളിപ്പെടുത്തിയതിനുപിന്നാലെയാണ് ഫുട്ബാള്‍ ഭരണത്തലവന്മാര്‍ നിരപരാധിത്വം തെളിയിക്കാന്‍ നിയമപോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് അനധികൃത സാമ്പത്തിക ഇടപാടിന്‍െറ പേരില്‍ ഇരുവരെയും ഫിഫ അന്വേഷണസമിതി ഫുട്ബാളുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും എട്ടുവര്‍ഷത്തേക്ക് വിലക്കിയത്.
 പ്രസിഡന്‍റ് പദവിയില്‍ ബ്ളാറ്ററിന്‍െറ പിന്‍ഗാമിയെന്ന് ഉറപ്പിച്ച പ്ളാറ്റീനിയുടെ ഭാവിയാണ് ഇരുളടയുന്നത്. ഫെബ്രുവരി 26ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന പ്ളാറ്റീനി ഇതോടെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ഫിഫയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 2011ല്‍ ബ്ളാറ്റര്‍ 20 ലക്ഷം ഡോളര്‍ പ്ളാറ്റീനിക്ക് നല്‍കിയെന്നാണ് കേസ്. ആദ്യ പടിയായി ഫിഫ എത്തിക്സ് ട്രൈബ്യൂണല്‍ മുമ്പാകെ അപ്പീല്‍ നല്‍കാനുള്ള നടപടികളാരംഭിച്ചാതി ബ്ളാറ്ററുടെ അഭിഭാഷകന്‍ റിച്ചാര്‍ഡ് ക്യൂളന്‍ അറിയിച്ചു. അപ്പീല്‍ തള്ളിയാല്‍ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും അഭിഭാഷകര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.