തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ജോര്‍ഡന്‍ രാജകുമാരന്‍

ലണ്ടന്‍: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മത്സരാര്‍ഥികൂടിയായ ജോര്‍ഡന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ഹുസൈന്‍ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയില്‍. വോട്ടെടുപ്പ് സുതാര്യമാക്കുന്നതിനായി നല്‍കിയ നിര്‍ദേശങ്ങള്‍ ഫിഫ തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചത്. സെപ് ബ്ളാറ്റര്‍ക്ക് പിന്‍ഗാമിയാവാന്‍ മത്സരിക്കുന്ന അഞ്ചില്‍ ഒരാളാണ് പ്രിന്‍സ് അലി. ബാലറ്റില്‍ വോട്ടര്‍മാരുടെ ഫോട്ടോ ഒഴിവാക്കണമെന്നായിരുന്നു അലിയുടെ നിര്‍ദേശം. സ്വന്തം ഇഷ്ടപ്രകാരം വോട്ട്ചെയ്യുന്നതിനും തെരഞ്ഞെടുപ്പിന്‍െറ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്നതിനും ഇത് വഴിവെക്കുമെന്നായിരുന്നു ബിന്‍അലിയുടെ ആക്ഷേപം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.