ദക്ഷിണ മേഖലാ സബ്ജൂനിയര്‍ ഫുട്ബാള്‍: കേരളത്തിന് കിരീടം


മലപ്പുറം: തമിഴ്നാട്ടിലെ നാഗപട്ടണത്ത് നടന്ന ദക്ഷിണ മേഖലാ സബ്ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. കര്‍ണാടകയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ടീം തറപറ്റിച്ചത്. കേരളത്തിനായി ബാവു നിഷാദ്, അക്ഷയ് മണി എന്നിവര്‍ ഗോള്‍ നേടി. ഇതോടെ ടീം അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഏപ്രിലില്‍ ഡല്‍ഹിയിലാണ് മത്സരം.ബിബി തോമസാണ് കേരളത്തിന്‍െറ പരിശീലകന്‍. അസി. കോച്ച് സിദ്ദീഖ്. കെ.എം ഹാരിസാണ് മാനേജര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.