മലബാറിന് ബ്രസീലിന്‍െറ സമ്മാനമായി ക്ലബ് വരുന്നു


അക്കാദമിയും ക്ളബുമായി ഗ്രാസ്റൂട്ട് ഫുട്ബാള്‍ വികസനം ലക്ഷ്യംവെച്ചാണ് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്
കോഴിക്കോട്: നാഗ്ജിയില്‍ കപ്പുമായി മടങ്ങുക മാത്രമല്ല, കോഴിക്കോടിന് ഓര്‍ക്കാന്‍ ഒരു ക്ളബ് കൂടി സമ്മാനിക്കാനൊരുങ്ങുകയാണ് ബ്രസീലുകാരായ അത്ലറ്റികോ പരാനെന്‍സ്. മലബാര്‍ സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ എന്നപേരില്‍ ആരംഭിക്കാനൊരുങ്ങുന്ന പ്രഫഷനല്‍ ക്ളബുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി പരാനെന്‍സ് ഇന്‍റര്‍നാഷനല്‍ ടൂര്‍ ഡയറക്ടര്‍ ലൂയി ഗ്രീകോ അറിയിച്ചു. അക്കാദമിയും ക്ളബുമായി ഗ്രാസ്റൂട്ട് ഫുട്ബാള്‍ വികസനം ലക്ഷ്യംവെച്ചാണ് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രവാസിമലയാളികളും ഉള്‍പ്പെടെയുള്ള സംഘമാണ് ഇതിനായി പരാനെന്‍സിനെ സമീപിച്ചത്. പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞതായും പരാനെന്‍സിന്‍െറ മുഴുവന്‍ പിന്തുണയും സഹായവും ഇതിനുണ്ടാവുമെന്നും ഗ്രീകോ അറിയിച്ചു.
നിലവില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്റ്റിന്‍െറ പരിശീലനങ്ങള്‍ക്ക് ഗ്രീകോ നേരത്തേ ഉപദേശകനായി എത്തിയിരുന്നു. ഫുട്ബാള്‍ സ്നേഹികളും റഫറിമാരും സംഘാടകരുമായി അരഡസന്‍ പേരുടെ കൂട്ടായ്മ 2004ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫുട്ബാള്‍ നഴ്സറിയാണ് സെപ്റ്റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.