ആക്ഷന്‍ ഹീറോ ഗാലറി

നിറഞ്ഞുകവിഞ്ഞ് കുമ്മായവരവരെ നീളുന്ന കാണികളുടെ നിര. മത്സര ദിവസം രാവിലെ 11 മുതലേ ടിക്കറ്റിനായി സ്റ്റേഡിയം ചുറ്റുന്ന നീണ്ട ക്യൂ, തൃശൂര്‍, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍നിന്നും ഒഴുകിയത്തെുന്ന കാണികള്‍. പന്തുതട്ടാന്‍ ഇന്ത്യയുടെ സൂപ്പര്‍താരങ്ങളും. കേട്ടുപതിഞ്ഞ വീരകഥകളുടെ ഹാങ്ങോവറിലേക്കായിരുന്നു നാഗ്ജിയുടെ രണ്ടാം വരവ്. ടെലിവിഷന്‍ സജീവമല്ല, യൂറോപ്യന്‍ ക്ളബ് പോരാട്ടങ്ങള്‍ മലയാളി ഫുട്ബാള്‍ ആരാധകരുടെ സ്വപ്നത്തില്‍പോലുമില്ല. നഗരമധ്യത്തിലത്തെുന്ന നാഗ്ജിയും സന്തോഷ്ട്രോഫിയും നെഹ്റുകപ്പും മാത്രമായിരുന്നു മലയാളികളുടെ മുറ്റത്തത്തെുന്ന ലോകകപ്പ് പോരാട്ടങ്ങള്‍. ഈയൊരു കാലത്ത് ലോങ്വിസില്‍ വീണശേഷം രണ്ടുപതിറ്റാണ്ടു കഴിഞ്ഞ് നാഗ്ജിക്ക് വീണ്ടും പന്തുരുളുമ്പോള്‍ ഫുട്ബാളും ലോകവും ഏറെ മാറിക്കഴിഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും വെയ്ന്‍റൂണിയും അരങ്ങുതകര്‍ക്കുന്ന യൂറോപ്യന്‍ ക്ളബ് പോരാട്ടങ്ങള്‍ ടെലിവിഷനിലൂടെ കണ്ണുനിറയെ കാണുന്ന തലമുറക്കു മുന്നിലേക്കാണ് 55,000 കാണികള്‍ക്ക് ഇരിപ്പിടസൗകര്യമുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് രൂപവുംഭാവവും മാറി നാഗ്ജിയത്തെുന്നത്. ഓരോ മത്സരത്തിനും 20,000ത്തോളം പേര്‍ ശരാശരി കളികാണാനത്തെിയെന്നാണ് കണക്കുകള്‍. ഇതത്രമോശമല്ളെന്ന് പന്തുതട്ടിയ താരങ്ങളുടെ പരിശീലകരും ശരിവെക്കുമ്പോള്‍ കോഴിക്കോടന്‍ ഫുട്ബാള്‍ ആരവം തിരിച്ചത്തെുന്നുവെന്ന് ഉറപ്പിക്കാം. ഉദ്ഘാടന മത്സരത്തിന് 35,000ത്തോളം കാണികള്‍ ആരവമുയര്‍ത്തിയപ്പോള്‍ അര്‍ജന്‍റീന, ബ്രസീല്‍ ടീമുകള്‍ കളത്തിലിറങ്ങിയ മത്സരങ്ങള്‍ക്കെല്ലാം ഗാലറിയുടെ പകുതിയോളവും നിറഞ്ഞുകവിഞ്ഞിരുന്നു.

അത്ലറ്റികോ പരാനെന്‍സ് ഒഫീഷ്യല്‍ ലൂയിസ് ഗ്രീകോ, വാറ്റ്ഫോഡ് എഫ്.സി കോച്ച് ഹാരി ക്യൂവെല്‍,  എഫ്.സി നിപ്രൊ കോച്ച് ദിമിത്രോ മിഖായേലെങ്കോ, ഷംറോക് റോവേഴ്സ് എഫ്.സി കോച്ച് പാട്രിക് ഫെന്‍ലോണ്‍ തുടങ്ങി എല്ലാവര്‍ക്കും കാണികളെക്കുറിച്ചും പിന്തുണയെകുറിച്ചും പറയാന്‍ നൂറ്നാവ്. ഷംറോകും ടി.എസ്.വി മ്യൂണികും വോളിന്‍ ലുറ്റ്സ്കും ഉള്‍പ്പെടെയുള്ള ക്ളബുകളുടെയെല്ലാം ഹോംഗ്രൗണ്ടുകളുടെ ഇരിപ്പിടശേഷി 10,000ത്തിനും താഴെയാണെന്നറിയുമ്പോഴേ കോഴിക്കോട്ടെ ഗാലറിയുടെ  വലുപ്പമറിയൂ.

വേണം, ഒരു നാടന്‍ ടച്ച്
എട്ട് വിദേശ ടീമുകളില്‍ പോരാട്ടമൊതുങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് പിന്തുണക്കാന്‍ ഒരു ടീമില്ളെന്നതാണ് നാഗ്ജിയുടെ തിരിച്ചുവരവിലെ പ്രധാന പോരായ്മ. മുന്‍കാലങ്ങളില്‍ മോഹന്‍ബഗാനും മുഹമ്മദന്‍സിനും ഗോവക്കുമായി മലയാളിതാരങ്ങള്‍ വരെ പന്തുതട്ടിയപ്പോള്‍ ടീമുകള്‍ക്കെല്ലാം ഇവിടെ ആരാധകരുണ്ടായിരുന്നു. ഐ ലീഗ് ടീമുകളെ പങ്കെടുപ്പിക്കാന്‍ കേരള ഫുട്ബാള്‍ അസോസിയേഷന്‍ കാര്യക്ഷമമായി ഇടപെടേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെടുന്നത് മുന്‍ ഇന്ത്യന്‍ കോച്ചും ക്യാപ്റ്റനും കൂടിയായ ഷബീറലി. നാല് ഇന്ത്യന്‍ ടീമുകളെ വരെ ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ ആവേശം പതിന്മടങ്ങാവും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.