കോഴിക്കോട്: നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ എ ഗ്രൂപ്പില്‍ അടുത്ത സെമിഫൈനലിസ്റ്റ് ആരെന്ന് ഇന്നറിയാം. മൂന്നു കളിയില്‍നിന്ന് ഏഴു പോയന്‍റുമായി ഗ്രൂപ് ജേതാക്കളായി ബ്രസീല്‍ ടീം പരാനെന്‍സ് ഇതിനകം സെമിയില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. തിങ്കളാഴ്ച നടക്കുന്ന എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇംഗ്ളണ്ട് ടീം വാറ്റ്ഫോഡ് എഫ്.സി യുക്രെയ്ന്‍ ടീമായ വോളിന്‍ ലുറ്റ്സ്കിനെ നേരിടും. ജയിക്കുന്നവര്‍ക്ക് നേരിട്ട് സെമി കളിക്കാം. തോറ്റാല്‍ പുറത്തിരിക്കാം. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടമായിരിക്കും ഇന്ന് നാഗ്ജിയില്‍ അരങ്ങേറുക.
രണ്ടു കളികളില്‍നിന്ന് മൂന്നു പോയന്‍റുള്ള വാറ്റ്ഫോഡിന് സമനിലകൊണ്ടും സെമി പിടിക്കാം. എന്നാല്‍, രണ്ടു കളിയില്‍നിന്ന് രണ്ടു പോയന്‍റ് മാത്രമുള്ള വോളിന് ജയിച്ചേ പറ്റൂ. ആദ്യ മത്സരങ്ങളില്‍നിന്ന് ടീം ഭേദപ്പെട്ടിട്ടുണ്ടെന്ന് വാറ്റ്ഫോഡ് എഫ്.സി ഗോള്‍ കീപ്പര്‍ കോച്ച് അലെക് ചേമ്പര്‍ലേന്‍ പറഞ്ഞു. സെമി പിടിക്കാന്‍ സമനില മതിയെങ്കിലും വിജയം തന്നെയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വോളിന്‍ ലുറ്റ്സ്ക് മികച്ച ടീമാണ്. അനുഭവസമ്പത്തും ശാരീരികശേഷിയും മികച്ചതുമാണ്. എന്നാലും ജയിക്കാനാവുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തില്‍ ടീമിന് പിഴവുകള്‍ സംഭവിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അലെക് അഭിപ്രായപ്പെട്ടു.
ഇന്ന് വിജയത്തില്‍ കുറഞ്ഞ ഫലം പ്രതീക്ഷിക്കുന്നില്ളെന്ന് വോളിന്‍ ലുറ്റ്സ്ക് ക്യാപ്റ്റന്‍ സെക്കീ ക്രാവ്ചെങ്കോ വ്യക്തമാക്കി. വാറ്റ്ഫോഡിന്‍െറ അതിവേഗം മത്സരം കടുത്തതാക്കും. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷം തോല്‍വി വഴങ്ങേണ്ടിവന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.