ആശ്വാസ ജയം തേടി അര്‍ജന്‍റീന

കോഴിക്കോട്: നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്‍റീനക്ക് ഞായറാഴ്ച അവസാന പോരാട്ടം. രണ്ടുകളിയിലും തോറ്റ് സെമി പ്രതീക്ഷ ഏതാണ്ട് അസ്തമിച്ച അര്‍ജന്‍റീന യുവസംഘം അദ്ഭുതങ്ങള്‍ക്കായി പ്രാര്‍ഥിച്ചുകൊണ്ടാണ് ഗ്രൂപ് ‘ബി’യിലെ അവസാന പോരാട്ടത്തില്‍ ഞായറാഴ്ച അയര്‍ലന്‍ഡുകാരായ ഷംറോക് റോവേഴ്സിനെതിരെ ഇറങ്ങുന്നത്.

ഇഷ്ടടീമിന് നിറ പ്രോത്സാഹനവുമായി ഗാലറിയിലത്തെിയ ആരാധകരെ കഴിഞ്ഞ രണ്ടുകളിയിലും നിരാശപ്പെടുത്തിയതിന് ഞായറാഴ്ച  പ്രായശ്ചിത്തം ചെയ്യുമെന്ന് കോച്ച് യൂലിയോ ഒലാര്‍ട്ടികോഷ്യ മത്സരത്തിനുമുമ്പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിപ്രൊക്കെതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ രണ്ടു ഗോളുകളിലാണ് ടീം തോറ്റത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഏതാണ്ട് പുറത്താവുകയും ചെയ്തു.

ഇന്ന് അഞ്ചു ഗോളിനുമുകളില്‍ മാര്‍ജിനില്‍ ജയിക്കുകയും ചൊവ്വാഴ്ചത്തെ മത്സരത്തില്‍ നിപ്രൊ, മ്യൂണിക്കിനെ തോല്‍പിക്കുകയും ചെയ്താലേ അര്‍ജന്‍റീനക്കാര്‍ക്ക് സെമി സാധ്യതയുള്ളൂ. 

അതേസമയം, കഴിഞ്ഞ ജയത്തിന്‍െറ ആത്മവിശ്വാസത്തിലാണ് ഷംറോക് നിര്‍ണായക അങ്കത്തിനിറങ്ങുന്നത്. അര്‍ജന്‍റീനക്കെതിരെ മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഷംറോക് എഫ്.സി മാനേജര്‍ പാട്രിക് ഫെന്‍ലോണ്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.